മുന്നോട്ട് മുന്നോട്ട്......


മുന്നോട്ട് മുന്നോട്ട്......



ഓരോ അറിവുകളും കുത്തി നിറച്ചു കൊണ്ടിരുന്ന
പഴയ ഓര്‍മ്മ കുറഞ്ഞ കയറ്റങ്ങളെറാത്ത
റാമ്പും പിന്നെ ഹാര്‍ഡ് ഡിസ്ക്കും
സിലികോണ്‍ താഴ്വരയിലെ കുളിര്‍ കാറ്റുഏറ്റു
ഡിസംബറിന്റെ ഞായറാഴ്‌ചകളില്‍
തോളെറ്റിയ സഞ്ചിയില്‍ വീര്‍പ്പുമുട്ടുന്ന
കവിതാ പുസ്തകങ്ങളൊക്കെ പേറിയുള്ള
യാത്രയില്‍ പലമുഖങ്ങള്‍ പലഭാഷകള്‍ പലകാഴ്ചകള്‍
പരിവേദനങ്ങളുടെ  അലര്‍ച്ചകള്‍ ഉപദ്രവസഹായിലുടെ*
മനസ്സ് എവിടെയോ കെട്ടഴിഞ്ഞു മെയുന്നു
പിടിതെരാതെ കൊമ്പിളക്കിയോടും നാല്‍ക്കാലിയായി,
വീഗതക്കു പിന്നാലെ പായുന്നവന്റെ പിന്നാലെ എങ്ങോ
ലക്ഷ്യം തേടി ദിനവും ഷെഡ്‌ ഡൌണിനും റിസ്റ്റാര്‍ട്ടിനു
വിഥെയനായി  വിരലും കണ്ണുകളും യുദ്ധം ചെയ്യ്തു
മടുക്കുമ്പോഴാശ്വാസം വേറെ ഒന്നുമില്ല ,കുറിച്ചിടും
നാലുവരി മടുപ്പു നല്‍ക്കാതെ വന്നു പോകുന്ന
കവിത മാത്രം കൂട്ടുണ്ടിന്നു  കരുതി ജീവിതം മുന്നോട്ട് മുന്നോട്ട് ........

* മൊബൈല്‍ ഫോണിലുടെ  

Comments

Cv Thankappan said…
മുന്നോട്ട്‌ മുന്നോട്ട്.....
ആശംസകള്‍
V Kamaldharan said…
മൊബൈല്‍ ഫോണിന് "ഉപദ്രവസഹായ്" എന്നൊരു നിര്‍വ്വചനം ആദ്യമായാണ് ഒരാള്‍ നല്‍കുന്നതെന്നു തോന്നുന്നു. ഹ ഹ ഹ.... എന്തായാലും കവിതയോടുള്ള താങ്കളുടെ അടങ്ങാത്ത അഭിനിവേശത്തെ നമിച്ചേ പറ്റൂ, അക്ഷരപ്പിശകുകള്‍ പലയിടത്തുണ്ടെങ്കിലും. ദയവായി ശ്രദ്ധിയ്‍ക്കുക- ഷട്ട് ഡൗണ്‍, റീസ്റ്റാര്‍ട്ട്, വിധേയനായി എന്നിങ്ങനെ തിരുത്തലുകള്‍ വരുത്തുക (നിസ്സാരമാണ്; പക്ഷേ കവിതയുടെ സൗന്ദര്യത്തെ അത് പ്രതികൂലമായി ബാധിച്ചേക്കാം)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “