മുന്നോട്ട് മുന്നോട്ട്......
മുന്നോട്ട് മുന്നോട്ട്......
ഓരോ അറിവുകളും കുത്തി നിറച്ചു കൊണ്ടിരുന്ന
പഴയ ഓര്‍മ്മ കുറഞ്ഞ കയറ്റങ്ങളെറാത്ത
റാമ്പും പിന്നെ ഹാര്‍ഡ് ഡിസ്ക്കും
സിലികോണ്‍ താഴ്വരയിലെ കുളിര് കാറ്റുഏറ്റു
ഡിസംബറിന്റെ ഞായറാഴ്ചകളില്‍
തോളെറ്റിയ സഞ്ചിയില്‍ വീര്‍പ്പുമുട്ടുന്ന
കവിതാ പുസ്തകങ്ങളൊക്കെ പേറിയുള്ള
യാത്രയില്‍ പലമുഖങ്ങള്‍ പലഭാഷകള്‍ പലകാഴ്ചകള്‍
പരിവേദനങ്ങളുടെ അലര്‍ച്ചകള്‍ ഉപദ്രവസഹായിലുടെ*
മനസ്സ് എവിടെയോ കെട്ടഴിഞ്ഞു മെയുന്നു
പിടിതെരാതെ കൊമ്പിളക്കിയോടും നാല്‍ക്കാലിയായി,
വീഗതക്കു പിന്നാലെ പായുന്നവന്റെ പിന്നാലെ എങ്ങോ
ലക്ഷ്യം തേടി ദിനവും ഷെഡ് ഡൌണിനും റിസ്റ്റാര്‍ട്ടിനു
വിഥെയനായി വിരലും കണ്ണുകളും യുദ്ധം ചെയ്യ്തു
മടുക്കുമ്പോഴാശ്വാസം വേറെ ഒന്നുമില്ല ,കുറിച്ചിടും
നാലുവരി മടുപ്പു നല്ക്കാതെ വന്നു പോകുന്ന
കവിത മാത്രം കൂട്ടുണ്ടിന്നു കരുതി ജീവിതം മുന്നോട്ട് മുന്നോട്ട് ........
* മൊബൈല്‍ ഫോണിലുടെ
Comments
ആശംസകള്‍