കുറും കവിതകള്‍ 46
കുറും കവിതകള്‍ 46
നിന്‍ പ്രതിച്ഛായ
പിറക്കാനിരിക്കുന്ന
കടലാണെന്ന് ഒരു തോന്നല്‍
പ്രണയത്തിന്‍ അവസാനം
വ്രണമാര്‍ന്ന നൊമ്പരങ്ങളും
മങ്ങിയ നിറങ്ങളുടെ ഘോഷ യാത്ര
ഭൂപടം തീര്‍ക്കുന്നു
ചത്ത പല്ലിയുടെ വാലുമായി
ഉറുമ്പിന്‍ കൂട്ടങ്ങള്‍
ഉടഞ്ഞ കുപ്പി വളചിന്തുകളില്‍
സ്നേഹത്താല്‍ വേദനകൊള്ളും
പരിഭവത്തിന്‍ രക്ത തുള്ളികളോ
മുള്ളുള്ളത് ചെടിയുടെ രക്ഷക്കെങ്കിലും
പൂവിന്റെ നോമ്പരമറിയാതെ
വണ്ടു വന്നകലുന്നു
Comments