കുറും കവിതകള്‍ 44
കുറും കവിതകള്‍ 44
ഉണ്ടിരിക്കാന്‍ കണ്ടിരിക്കാന്‍
മുണ്ടുമുറുക്കി ഇരിക്കാന്‍ അല്ലാതെ
ചിത്രത്തിലെ സദ്യയാല്‍ മറയുമോ വിശപ്പ്
പൂക്കളൊടൊപ്പം
അവളുടെ നുണകുഴികവിളില്‍
വിരിഞ്ഞു പുഞ്ചിരി
സ്‌നേഹവും വെറുപ്പും
ഇടകലര്‍ന്ന നിശിത ബന്ധിതനായി
നാല്‍കവലയില്‍ വഴിമുട്ടിനിന്നു ജീവിതം
നിഴല്‍മങ്ങി ഇരുളുന്ന
നിശയുടെ മാറില്‍തളര്‍ന്നുറങ്ങുന്ന
ഇരുകാലി മോഹങ്ങള്‍ അന്ത്യമില്ലാതെ തുടരുന്നു
അരുവിയിലെ ജലകണങ്ങളാല്‍
ഉരുണ്ടു കൊഴുത്തൊരു
വെള്ളാരം കല്ലുകള്‍ക്ക് ദൈവ ചൈതന്യം
നിശ്ശബ്ദതയെ നിന്നിലലിയും
കിനാക്കളൊക്കെയെവിടെ പോയി
മറയുന്നു നിത്യശാന്തിയിലോ
കുറികി പോയി
ഇനി കുറുക്കാന്‍ ഇല്ല
കുറുക്കു വഴി വല്ലതുമുണ്ടോ കവേ
Comments
ഇടകലര്‍ന്ന നിശിത ബന്ധിതനായി
നാല്‍കവലയില്‍ വഴിമുട്ടിനിന്നു ജീവിതം
കൊള്ളാം നന്നായിട്ടുണ്ട്