കുറും കവിതകള്‍ 43

വവ്വാലിന്‍  ചിറകടിയില്‍ 
മങ്ങിയ നിലാവോളില്‍ 
നിശാഗന്ധി  പുഞ്ചിരിച്ചു 

  കോടാലി   ആഞ്ഞു വീശി 
കാടാകെ ചന്ദന ഗന്ധം 
രാത്രി ഇത് കണ്ടു ഏറെ മുഖം കറപ്പിച്ചു   

നിലാവും കുളിരും 
ഏകാന്തതയും തലയിണയും 
സുഖ സുന്ദര സ്വപ്നങ്ങള്‍ 

ഒന്നില്‍നിന്നു ഒന്നിലേക്ക് പകര്‍ന്ന 
തീയാല്‍ പ്രകാശത്തോടോപ്പം ഉരിക 
മെഴുകിനോടോപ്പം ,വസന്തം തെളിഞ്ഞു 

 നിശബ്ദതയുടെ കാത് അടപ്പിച്ചുകൊണ്ട്   
മണിമുഴങ്ങിയതിന്‍  നാവു 
പിഴുതു പോകുമ്പോല്‍ 

Comments

ajith said…
സ്വപ്നങ്ങള്‍ മാത്രം
Alita said…
നിശബ്ദതയുടെ കാത് അടപ്പിച്ചുകൊണ്ട്
മണിമുഴങ്ങിയതിന്‍ നാവു
പിഴുതു പോകുമ്പോല്‍
kanakkoor said…
വളരെ നന്നായി ...congrats
Cv Thankappan said…
നന്നായിരിക്കുന്നു
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “