പാഴാകാതെയിരിക്കട്ടെ


പാഴാകാതെയിരിക്കട്ടെ 



പിഴുതെറിഞ്ഞു  ഞാണില്‍  കൊരുക്കുമൊരു 
പഴുതു തേടും പുഴുക്കുത്തു കളോരോന്നുമായി
പിഴകള്‍ പലതുമിങ്ങനെ ഒതുക്കുന്നു ജീവിത  
പായമരം പോല്‍  മാറാലപിടിച്ചു വിക്രുതമാകുന്നുവോ?!! 

പൊയ്യിമുഖങ്ങള്‍  കെട്ടിയാടുന്ന ലോകമേ
പൊഴിക്കുന്നു നിനക്കായി ഇത്തിരി
പൊതിയാനവാത്ത വേദനയുടെ
പതിരാകാത്തൊരു  നിണ കണങ്ങള്‍    

പലവുരു നെയ്തൊരുക്കിയൊരു  
പരവതാനി  തീര്‍ത്തൊരു സ്വപ്നമേ 
പാതി വഴിയെതിരിഞ്ഞു പിരിഞ്ഞു 
പിഞ്ചി പോയത് ജീവിതമല്ലെന്നറിഞ്ഞുവോ ?!! 

Comments

karthika varma said…
നല്ല കവിത. എനിക്കേറെ ഇഷ്ടായത് കവിതയിലുടനീളം ഉപയോഗിച്ചിരിക്കുന്ന ആദ്യാക്ഷര പ്രാസമാണ്. വളരെ നന്നായിരിക്കുന്നു. കൂടുതല്‍ എഴുതുക. അതോടൊപ്പം ബ്ലോഗില്‍ പോസ്റ്റും ചെയ്യുക. എല്ലാ ആശംസകളും നേരുന്നു :)
Joselet Joseph said…
പ്രാസം ചേര്‍ത്തിണക്കിയത് സുന്ദരമായി. ചില വാക്കുകള്‍ അക്ഷരം മാറിയിട്ടുണ്ട്. മറ്റുചിലത് പിരിയാതെ കൂട്ടിയിണക്കിയാല്‍ നല്ലത്. മാറിപ്പോയിട്ടുണ്ട്.

വികൃതമാകുന്നുവോ,
പൊയ്മുഖങ്ങള്‍,
പൊതിയാനാവാത്ത,
പിഞ്ചിപ്പോയത്,
വഴിയേതിരിഞ്ഞു

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “