ഡിസംമ്പരത്തോളം കണ്ണും നട്ട്
ഡിസംമ്പരത്തോളം കണ്ണും നട്ട്
നീലിമയവള്‍ ആഞ്ഞു വീശി
നിദ്രയും കെടുത്തി
പ്രതികാരം തീര്‍ത്തു മടങ്ങി
നിഴലായി നിന്നു കാര്‍മേഘങ്ങളും
ആഴി തിരമാലകളുമോപ്പം
തരിച്ചിരുന്നു എന്തെന്നറിയാതെ
ഏറെ പേര്‍ നിസംഗ ഭാവേന
കുടിയും വിട്ടു പള്ളി കൂടത്തിന്‍
കൂരക്കു കീഴിലായ് ഇനിയെന്തെന്ന്
അറിയാതെ ചനപിന പെയ്യും മഴയുടെ
സംഗീതത്തിനൊപ്പം കൈകള്‍ വിശ്രമം കൊണ്ടു
നടരണ്ടിനു നടുവിലായി ,ഒടുങ്ങാറാകുന്നുവോ
ഈ അമ്പരം ഡിസംമ്പരത്തോളമെന്നു
ആരൊക്കയോ ഏറ്റു പാടി മായന്‍ താളുകളുടെ
അന്ത്യത്തിനോപ്പമെന്നോണം ഒന്ന് മറിയാതെ
ആകാംഷയോടെ ആകാശത്തിലേക്ക് മിഴിയും നട്ടങ്ങിനെ
Comments
വളരെ നന്നായി എഴുതി. ആശംസകള്‍. മനുഷ്യന്റെ ചെയ്തികളില്‍ ക്ഷമ നശിക്കുമ്പോള്‍ അവള്‍ വരും പ്രതികാരം തീര്‍ത്തു മടങ്ങും.
മുന്നില്‍ നിരപരാധികള്‍ ഉണ്ടാകാം. പക്ഷെ അവള്‍ ഒന്നും കാണില്ല പ്രതികാര ദാഹത്താല്‍ കണ്ണ് മൂടിയിരിക്കും.
സ്നേഹത്തോടെ,
ഗിരീഷ്