ബാംഗ്ലൂര്‍ അനുഭവങ്ങള്‍ മൂന്നാം ദിവസം പ്രഭാതം പതിവിലും താമസിച്ചു വെയില്‍ എത്തി നോക്കി എന്റെ മുഖത്തു തലേ ദിവസം ഏറെ വൈകിയാണ് കിടന്നതും അതായിരിക്കാം ഉണരാന്‍ വൈകിയതും , പ്രഭാത ശൗചാതി കര്‍മ്മങ്ങള്‍ക്ക് ശേഷം പ്രാതല്‍ കഴിക്കുവാന്‍ ഇറങ്ങി ,കഴിഞ്ഞ ദിവസത്തെ പോലെ പതിവിനു മുടക്കം വരാതെ മുറിവാടക ഹോട്ടലിന്റെ കൌണ്ടറില്‍ കൊടുത്തു ഇറങ്ങി ഇന്നത്തെ ദിവസത്തേക്കുള്ള തല ചായിക്കാന്‍ ഇടം ഉറപ്പാക്കി ,ഇന്നലെ കഴിച്ച റസ്റ്റ്‌ഒറഎന്റ് വിട്ടു പുതിയതിലേക്ക് ഒന്ന് കയറാം എല്ലാം സാഗറും ഉടുപ്പിയും മാത്രമല്ലോ തഴച്ചു വളരുന്നി ഉദ്യാന നഗരിയില്‍ ,അതിന്റെ പടിക്കല്‍ ഉള്ള പെട്ടി കടയില്‍ നിന്നും മലയാളം പത്രം ചോദിച്ചു വാങ്ങി ഉള്ളില്‍ ഏറി .ഇഡലിയും വടയും ചായയും കുടിച്ചു രാവിലത്തെ ആദ്യ ചായ ,എനിക്ക് കിടക്കയില്‍ നിന്നും ഏഴുനെറ്റാല്‍ ചായ ഒരു പതിവല്ല ,കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍ ബില്‍ അടക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു വൃദ്ധന്‍ രണ്ടു ബാഗും തുക്കി നില്‍ക്കുന്നു അയാള്‍ എന്നെ കണ്ടയുടനെ...