നോമ്പര പൂക്കള്‍ ( ഗാനം )
നോമ്പര പൂക്കള്‍ ( ഗാനം )
നോമ്പര പൂക്കള്‍ വിരിയും മനസ്സില്‍
അന്തിതന്‍ നിറമായിരുന്നോ
അതോ രാവിന്റെ ഇരുളിമയായിരുന്നോ ......
എന്തിനെന് ചാരത്തു വന്നു നീ വന്നു
ഏതോ സ്വപ്ന മരീചികപോലെയകന്നോ
ഓര്‍മ്മതന്‍ ചില്ലിട്ട ചിത്രങ്ങളിലായി
വര്‍ണ്ണ വസന്തത്തിന് ചാരുതയില്‍
നോമ്പര പൂക്കള്വിരിയും മനസ്സില്‍
അന്തിതന്‍ നിറമായിരുന്നോ
അതോ രാവിന്റെ ഇരുളിമയായിരുന്നോ ......
മയില്‍പ്പീലി തുണ്ടുംവളചിന്തുമാ യി
നിറഞ്ഞൊരു കൂട്ടത്തിലായി കുന്നികുരു
മണികളും പെറുക്കി നിന്നപ്പോഴായി
എപ്പഴോ വന്നു നീ വന്നു കാല്‍വിരലാല്‍
വരച്ചൊരു പ്രണയകവിതകളിന്നും
രോമഹര്ഷങ്ങളായ് എന്‍ മനസ്സില്‍
അക്ഷര താളുകളില്‍ മായാതെ നില്പ്പു
നോമ്പര പൂക്കള്‍ വിരിയും മനസ്സില്‍
അന്തിതന്‍ നിറമായിരുന്നോ
അതോ രാവിന്റെ ഇരുളിമയായിരുന്നോ ......
Comments
കവിതയുടെ ഭാവന നന്നായിട്ടുണ്ട്.
ഞാനും ഏകദേശം നിങ്ങളെ പോലെയാണ്. മുംബൈയില്‍ താമസം കുടുംബവും അതുപോലെ തന്നെ. എനിക്കും ചെറിയ കവിത എഴുതുന്ന ശീലം ഉണ്ട്.
എന്റെ കവിത വായിക്കാന്‍ ക്ഷമയുണ്ടെങ്കില്‍ ലിങ്ക് കാണുക http://www.kavyashakalangal.blogspot.com/
ഞന്‍ ലിങ്കില്‍ സാധാരണ പോകാറില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ടു..ഇങ്ങനത്തെ simple കവിതകള്‍ ഇനിയും
എഴുതൂ അനിയാ. എന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ !!
സസ്നേഹം
സ്കന്ടെട്ടന്‍
show details 7:49 AM (2 hours ago)
Well done.
"Pranayam" is there in every century...generation ....and in every civilization.
I will type in Malayalam and will put a comment on the site later.
warm reg
C.P.Krishnakumar.
വരച്ചൊരു പ്രണയകവിതകളിന്നും
രോമഹര്ഷങ്ങളായ് എന്‍ മനസ്സില്‍
അക്ഷര താളുകളില്‍ മായാതെ നില്പ്പു ‘
നല്ല വരികൾ..കേട്ടൊ ഭായ്
അന്തിതന്‍ നിറമായിരുന്നോ
അതോ രാവിന്റെ ഇരുളിമയായിരുന്നോ..."
കവിത ഇഷ്ടപ്പെട്ടു.
ലളിതം.
ശക്തം.