മൂല്യ ചുതി
മൂല്യ ചുതി
മിന്നിത്തിളങ്ങുമാ ആകാശമച്ചിലേക്കു
മിഴി നട്ടുയറിയാതെ ഓര്‍ത്തുപോയി
മഴ മാറി വെയിലു പുഞ്ചിരിതൂകുമാ
മലയാഴമയുടെ മടി തട്ടിലായ്
ഉഴുതു മറിച്ചങ്ങുപ്പെട്ടന്നു വളര്‍ന്നോരു
ഉയിരാര്‍ന്ന പാടത്തിന്‍ ഓരത്തെ മാവിലെ
ഉഞ്ഞാലിലാടി കൊതി തീരുമുന്‍പേ
ഉറക്കുപാട്ടു കേട്ടു സ്വപ്നത്തിലെന്നോളം
ഓടിയകന്നങ്ങു പോയൊരെന്‍ ബാല്യമേ
ഒട്ടല്ല കൗതുകമാര്‍ന്നൊരു ഏറെ നാള്‍
ഓമനിച്ചങ്ങു വളര്‍ത്തിയോരെന്‍ ഉറ്റ തോഴനാം
ഒട്ടുമാവിന്നു നേരെ കോടാലി കൈകള്‍ വീഴുന്നുവോ
ഇല്ല സഹിക്കില്ല ഞാനിന്നു കാണ്‍മൂ
ഇഷ്ടത്തിനിഷ്ടിക കളങ്ങളും മണലും വാരിയങ്ങു
ഇമ വെട്ടാ ദൂരം ഒഴുകിയൊരു പുഴ-
യിന്നു പുഴു പോലെ യായല്ലോ കഷ്‌ടം
ഹാലിളകിയങ്ങു ഹര്‍ത്താലാഘോഷമാക്കി
ഹാലികര്‍ തന്‍ തലമുറയിന്നു അഹന്തയേറി
ഹാവൂ കഷ്ടമിതു പറയാതെ വയ്യ
ഹനിക്കുന്നു വഞ്ചി നാടിന്റെ പേരത്രയും
മതിലുകലേറെ നിറഞ്ഞൊരു
മുറ്റങ്ങളില്ലാത്ത വീടുകളില്‍ നിന്നും
മുറവിളിയല്ലാതെയില്ല കേള്‍ക്കില്ലയിന്നു
മൂവന്തിക്ക് സന്ധ്യാ നാമത്രയും
പണിയെടുത്തിടാതെ പണമുണ്ടാക്കിടാന്‍
പഴിപറഞ്ഞും പാടെമറന്നങ്ങു
പവിത്രത കളഞ്ഞു കുടെ പിറപ്പിനിനെയും
പുത്രകളത്രാതികളെയും പണയ പണ്ടാമാക്കിമാറ്റുന്നു
ഏവരുമോത്ത് ഒരുമിക്കയകറ്റുകയീ
ഏറിയാല്‍ ഒടുങ്ങാത്ത
എത്ര പറഞ്ഞാലും തീരില്ലയി
ഐമന സംസ്ക്കാരചുതിയിന്നു മലയാളത്തിന്റെ
Comments
മുറ്റങ്ങളില്ലാത്ത വീടുകളില്‍ നിന്നും
മുറവിളിയല്ലാതെയില്ല കേള്‍ക്കില്ലയിന്നു
മൂവന്തിക്ക് സന്ധ്യാ നാമത്രയും
പഴിപറഞ്ഞും പാടെമറന്നങ്ങു
പവിത്രത കളഞ്ഞു കുടെ പിറപ്പിനിനെയും
പുത്രകളത്രാതികളെയും പണയ പണ്ടാമാക്കിമാറ്റുന്നു
കവിത ഇഷ്ടമായി ആശംസകള്‍