കുട്ടി കവിതകൾ
കുട്ടി കവിതകൾ മഴ ചറപറ ചടപട മേളം ചോരാതെയിരുന്നൊരു കൂര തവളക്കുഞ്ഞിനായി വിരിഞ്ഞൊരു കട കാണാന്‍ എന്ത് ചന്തം കൂണിന്‍കുട കണ്ടു അയലത്തെ കുഞ്ഞി ചേച്ചിക്കും ഉണ്ണിക്കുമാകെ സന്തോഷം ചറ പറ പെയ്തു മഴ ........ സ്നേഹം കാക്കക്കും പൂവാലിപയ്യിനു തന് കുഞ്ഞിനോടെന്ന പോലെ അച്ഛനുമമ്മക്കും അനുജത്തിക്കും എന്നോടു ഏറെ സ്നേഹം കൃഷി നാല്‍ക്കാലിയാല്‍ ഉഴുതുമറിച്ചു വാരിവിതറി വിത്ത് മുളച്ച വയലില്‍ വെള്ളംകൊടുത്തു വളം നല്കി കൊയ്യ്തു മെതിച്ചു നെല്ലോക്കെ കുത്തിയെടുത്തയരിയാല്‍ നാണിയമ്മ ഉണ്ടാക്കിയ കഞ്ഞി കുഞ്ഞി കുടിച്ചു ആര്‍ത്തിയോടെ കൃഷിയെന്തെന്നുഅറിയാതെ സ്വാതന്ത്ര്യം കാട്ടിൽ നിന്നും കൊണ്ട് വന്നൊരു തത്തയെ കൂട്ടിലിട്ടു വളർത്തി ചേട്ടൻ ചേട്ടനെ പൂട്ടിയിട്ടമ്മ ഒരുനാൾ തുറന്നു വിട്ടു ഞാനൊന്ന് അമ്മകാണാതെ സ്വാതന്ത്ര്യമെന്തന്നു അറിഞ്ഞൊരു നേരം കൂട്ടിലിട്ടു വളര്‍ത്തിയ തത്തയെ മാനം കാട്ടി പറത്തി വിട്ടു ചേട്ടൻ --------------------------------------------------------------------------------------------------------- മുകളില്‍ ഉള്ള കവിതകള്‍ പ്രൈമറി ക്ല...
Comments
varakkan samayam kittarilla ente chila pazha varakal post undallo nokkane