പെയ് തോഴിയുന്നു.............
പെയ് തോഴിയുന്നു.............
ഈ തോരാത്ത കണ്ണുനീര്
നീ മാത്രം കാണരുതേയെന്നെനിക്ക്
നിര്‍ബന്ധമായിരുന്നു
ആദ്യമായ് നീയെന്റെ കുപ്പിവളയുടച്ചപ്പോഴും
നീ നാടുവിട്ട് യാത്ര പറയുന്ന നേരവും
മറ്റൊരുവന്റെ കൈപിടിച്ചു പോകുന്ന നേരവും
മനസ്സിന്റെ മാനത്ത് മുടിക്കെട്ടിയ മഴക്കാറുകള്‍
ഇന്ന് ലോകം നിനക്കായ് കണ്ണീര് പൊഴിക്കുമ്പോള്‍
നിന്റെ നെഞ്ചിനെ പുതപ്പിക്കും മൂവര്‍ണ്ണപ്പതാക
നനയുമാറു പൊഴിക്കട്ടെയെന് കണ്ണുനീര്
Comments
ഇത് അവളുടെ സങ്കടമാണിത്