നൂറ്റാണ്ടുകള്‍ പിറക്കവേ

നൂറ്റാണ്ടുകള്‍ പിറക്കവേ



നിണം വാര്‍‍ന്ന്‍ഒഴുകി

പൂവിന്‍ കണ്ണിലുടെ


പറന്ന്‍യടുത്ത ശലഭങ്ങള്‍


ഭീതി പൂണ്ടുകന്നു


നിലാവിന്റെ കിരണങ്ങളാലും


കരിഞ്ഞുണങ്ങിടിന മനസ്സുമായി


പുലരിയിലായ് പറക്കാനാവാതെ


ചിറകറ്റ ശലഭങ്ങള്‍ കണക്കെ


അറ്റുവിഴ്ത്തപ്പെട്ട പെണ്‍ ഭ്രൂണങ്ങളുടെ


കുമ്പാരത്തിന്‍ മുകളിലുടെ നടന്നു വഴുതിയകലുന്ന


താരാട്ടു പാടി തൊട്ടിലാട്ടി മാറിലുടെ ഒഴുകുമാ


അമൃതധാരകളെല്ലാം യന്ത്രങ്ങള്‍ കൈയ്യടക്കുന്നു


പൗരുഷ്യങ്ങള്‍ ഇണകളില്ലാതെ വാര്‍ദ്ധ്യക്കത്തെ തേടുന്നു


സ്നേഹവും പ്രേമവുമെല്ലാം അന്യഗ്രഹങ്ങളിലേക്ക്


കയറ്റി അയക്കപ്പെടുമ്പോഴായി എങ്ങും


ഇറക്കുമതി ചെയ്യപ്പെടുന്നു വിദ്വേഷങ്ങളും വേദനകളും


വിലാപങ്ങള്‍ കേള്‍ക്കായി ,


കുറുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയരാക്കി


കവികളെയെല്ലാം കല്‍തുരങ്കങ്ങളിലടക്കപ്പെടുന്നു


നൂറ്റാണ്ടുകള്‍ പിറക്കവേ





Comments

ajith said…
നൂറ്റാണ്ടുകള്‍ പിറന്ന് മറയുമ്പോള്‍ കാഴ്ച്ചകള്‍ പലതും മണ്മറയുന്നു.
Anonymous said…
കവിത നന്നായി.. :)
sreee said…
"എങ്ങും ഇറക്കുമതി ചെയ്യപ്പെടുന്നു വിദ്വേഷങ്ങളും വേദനകളും " . ..
കവിത വായിച്ചു.
Lipi Ranju said…
നല്ല കവിത...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “