കണ്ണ്‍ കണ്ട ദൈവമേ (ഭക്തി ഗാനം)

കണ്ണ്‍ കണ്ട ദൈവമേ (ഭക്തി ഗാനം)

കനവെല്ലാം നിനവാക്കും

കണ്‍ കണ്ട ദൈവമേ

കരുണാ കടാക്ഷമെന്നില്‍ ചൊരിയേണമേ കണ്ണാ

കൃഷ്ണാ ................................................................

മയില്‍ പീലി തിരുമുടിയില്‍ ചൂടി

മധുരമാം മുരളികയുതും

മോഹന രുപ മെന്നും കാട്ടിതരേണമേ കണ്ണാ

കൃഷ്ണാ ................................................................

കനവെല്ലാം ...........................

മഥുരതന്‍ മധുരമേ

മായാ പ്രപഞ്ചമേ മാനസചോരാ

മരുവുക എന്‍ മനമിതില്‍ നിത്യവും കണ്ണാ ....

കൃഷ്ണാ ................................................................

കനവെല്ലാം ...........................

രാധക്കും ഭാമാക്കും

രുക്മണിക്കു അനുരാഗമായ്

രമിക്കുന്നു നീ എന്നും എന്‍ കണ്ണാ

കൃഷ്ണാ ................................................................

കനവെല്ലാം ...........................

സാരോപ ദേശമായ് സകലര്‍ക്കും

സാരാംശമാം ഗീതാമൃതം ചൊരിഞ്ഞു

സല്‍ഗതി യരുളുവോനെ കണ്ണാ

കൃഷ്ണാ ................................................................

കനവെല്ലാം ...........................

ആധിയും വ്യാധിയും

അകറ്റി തരുവോനെ

അകതാരില്‍ പ്രഭ ചൊരിയേണമേ കണ്ണാ

കനവെല്ലാം നിനവാക്കും

കണ്‍ കണ്ട ദൈവമേ

കരുണാ കടാക്ഷമെന്നില്‍ ചൊരിയേണമേ കണ്ണാ

കൃഷ്ണാ ................................................................

Comments

sm sadique said…
കനവെല്ലാം നിനവാക്കും ; എന്റെ തമ്പുരാനേ...
ajith said…
തൊട്ടതെല്ലാം പൊന്നാകാന്‍ വരം ലഭിച്ചാലോ....
പുതുമയാര്‍ന്ന
പുത്തന്‍ വരികള്‍
Unknown said…
ഭക്തിഗാന ലഹരി വരികളില്‍ തെളിയുന്നു.

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ