കാത്തുകൊള്ളണമേ
കാത്തുകൊള്ളണമേ
ഇറുകിയടച്ചു കണ്ണും മനകണ്ണാലുമെന്തേ
ഇന്നു നിന്നെ എന്തെ കണ്ടിലല്ലോ കണ്ണാ
ഇരേഴു പതിനാലു ലോകത്തെയെല്ലാം
നിനവിലും കനവിലും പരുതിയെങ്ങും
നിന്നെ തിരക്കിയങ്ങു ഗോകുലത്തിലും
നിറഞ്ഞു ഒഴുകുമാ കാളിന്ദി തീരങ്ങളും
നിറപകിട്ടാര്‍ന്നോരു ചേലയും കിങ്ങിണിയും
മയില്‍ പീലി ചൂടുമാ തിരുമുടിയിലും
മനോഹരമാം മുരളി രവമതിനായ്
മഥുര തന്‍ മധുരമേ മായാ പ്രപഞ്ചമേ
മനവും തനവുമായി കാത്തു ഞാനും
അറിവിന്‍ നിറകുടമേയല്‍പ്പം
അകതാരിലിത്തിരി തിരീ തെളിച്ചീടണമേ
അര്‍ജ്ജുനനു ഉപദേശിച്ചില്ലേ ഗീതാമൃതം
അവിടുന്നുയെനിക്കുമതിന്‍ പോരുള്‍
പകര്‍ത്തി തരണമേ നിത്യവും
പാരായണത്തിനായി നാരായണാ
പാഴാതെ നല്‍കണേ ശക്തിയും ബുദ്ധിയും
പദമലര്‍ കുമ്പിടുന്നേന്‍ ഇവന്‍ എപ്പോഴുമായി
Comments