ഒരു വേദനിപ്പിക്കും കാഴ്ച

ഒരു വേദനിപ്പിക്കും കാഴ്ച



വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തി


അടുത്തുള്ള കവലയിലേക്കു നടന്നു

കര കര കുശലം പറഞ്ഞു

ബേബി ചായന്റെ തൈയ്യല്‍ മിഷീന്‍

" ഠേ" മാടകടക്കാരന്‍ ദാമുവിന്റെ കടയില്‍

സോഡാപോട്ടി , അടുത്തിരുന്ന ചാരുകസേരയിലിരുന്നു

ബീഡി തെറുപ്പുകാരന്‍ പൊടിയന്‍ മൂളി പാട്ടുപാടി

പൂവാലന്മാര്‍ അത് ഏറ്റുപാടി

കണ്ണുകള്‍ തുങ്ങി കിടക്കും

പൂവന്‍ പഴകുലയിലും

വഴിയെ പോകും പൂവാലികളിലും

അങ്ങേപ്പുറത്തെ പീടികയിലിരുന്നു

പൈലി പലവെഞ്ചന കുറുപ്പടിയും

സാധനങ്ങളും ഒത്തു നോക്കിയുള്ള

കഥാ പ്രസംഗം തുടരുന്നു

തൊട്ടടുത്ത കുഞ്ഞിരാമന്‍ വൈദ്യരുടെ

മുക്കിപ്പൊടിയുടെ മണവും തുമ്മലുകളും

കവലക്ക്‌ കാലങ്ങലായിട്ടും ഒരു മാറ്റവുമില്ല

ചന്ദ്രന്റെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നും

കത്രികകള്‍ വിപ്ലവ ചര്‍ച്ച കളുടെ താളത്തിനോപ്പിച്ചു

ചിലച്ചു കൊണ്ടേ ഇരുന്നു ,

പണ്ടത്തെ പോലെ അലങ്കരിച്ച രാഷ്ട്ര നേതാക്കളുടെയും

സിനിമ നടി നടന്‍ മാരുടെ ഇടയിലുള്ള നിലകണ്ണാടിയില്‍

എത്തി കുത്തി നോക്കി തിരിഞ്ഞു നടക്കവേ

മാകട്ടില്‍ മാളികയുടെ മുകളിലെ പൊടി പിടിച്ച

മഹാത്മാ ബാലജന സഖത്തിന്റെ ബോര്‍ഡും

ഗ്രാമീണ വായനശാല വേദനയോടെ

കണ്ണുചിമ്മി ആരെയോ കാത്തു കിടന്നു

Comments

നന്നായിട്ടുണ്ട്‌.. എങ്കിലും തെറ്റുകൾ താങ്കളുടെ ബ്ലോഗിൽ തുടരെ വരുന്നു.. ഒരു പക്ഷെ ഞാനുപയോഗിക്കുന്ന ഫോണ്ടും താങ്കൾ ഉപയോഗിക്കുന്ന ഫോണ്ടും വ്യത്യാസമുള്ളതിനാലാവാം..

സസ്നേഹം സതീഷ്‌
SHANAVAS said…
ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന കവിത. നന്നായിട്ടുണ്ട് മാഷെ.
sm sadique said…
പണ്ട് , വളരെ പണ്ട് എന്റെ വീട്ടിൽ നിലവറ ഉണ്ടായിരുന്നു. അതിൽ പാറ്റ, പാമ്പ്,പല്ലി, എട്ട്കാലി, എലി, നീർകോലി എന്നിവ വസിച്ചിരിന്നു. “ ഓർമകളിലേക്ക് ഇറങ്ങി നിൽക്കുന്നു ഈ കവിത”
ajith said…
ഇത് വെറും സങ്കല്പഗ്രാമക്കവലയല്ലേ????

ഇപ്പോളതിന്മാതിരിയൊന്നുമല്ല!!!!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “