ജൂണ്‍ 4ന്റെ ഓര്‍മ്മകളുമായി


ജൂണ്‍ 4ന്റെ   ഓര്‍മ്മകളുമായി 

കാശുമുടക്കി ആറ്റു  നോറ്റു നാട്ടിലേക്ക്    പുറപ്പെട്ടാന്‍ 
ദയാനിധിമാരന്റെ ദയയാലും 
കലാനിധിമാരന്റെ കലയാലും 
നമ്മുടെ ശനി ദശയാലും 
കയറി കുടി സ് പൈസ്സ് ജെറ്റില്‍ 
മുംബൈ റണ്‍ വയിലേക്കു കയറി തിരികെ അതാ 
തിരികെ മുഷിക സ്ത്രി മുഷിക സ്ത്രിയായ പോല്‍   
കാത്തു കിടക്കുന്നു അറ്റകുറ്റ പണിക്കായി 
നേരമേറെയായപ്പോള്‍ ആകാശ പരിചാരികമാരായ
സുന്ദരിമാര്‍ ചായ കച്ചവടത്തിനായി     ഇറങ്ങി   
നിവൃത്തിയില്ലാതെ വില അല്‍പ്പം മേറെയായാലും 
വാങ്ങി കുടിച്ചു കൊണ്ടിരിക്കവേ 
വൈമാനികന്റെ ഒരു പ്രഖ്യാപനം  
നിങ്ങളുടെ ക്ഷമയെ ഞാന്‍ പരീക്ഷിക്കുന്നില്ല 
ഇന്ന് തന്നെ പറന്നീടാം കൊച്ചിക്ക്‌ന്നു    
ഇതിനകം നാട്ടില്‍ വിളിച്ചു പറഞ്ഞു അച്ചിക്ക്‌ 
വരുവാന്‍ വൈകുമെന്നു,
സൂര്യ ദേവന്‍ മറഞ്ഞിരിരുന്നു 
ഇനി സത്യത്തില്‍ 
ആകാശത്തു വെച്ച് സംഭവിക്കാതെ എല്ലാം
സൂര്യ ന്റെ  ഗ്രൂപ്പുകാരുടെ വിമാനമല്ലോ  എന്ന്
 ആശ്വാസിച്ചു ജാലകത്തിലുടെ  
പറക്കാന്‍ വിതുമ്പും ചിറകിനെ നോക്കിയിരുന്നു 
അതാ അനങ്ങുന്നു വിമാനം 
ഈശ്വരന്‍മാരെ നന്ദി ,നീ എന്റെ പ്രാത്ഥന കേട്ടുവല്ലോ 
ഇനിയും പ്രാത്ഥിച്ചു കൊണ്ടിരുന്നോളാമേ  ഇറങ്ങുവോളം 
++++++++++++++++++++++++++++++++++++++++++++++++++    
കുട്ടുകാരെ ഇന്നലെയുടെ എന്റെ അനുഭവംആണ് ഇത് 
 ആ വിമാനം ആക്ശത്ത് വച്ച് കേടായിരുന്നു എങ്കില്‍ ..................  
        

Comments

ajith said…
ആ വിമാനം ആകാശത്ത് വച്ച് കേടായിരുന്നു എങ്കില്‍ ..................

കവിയൂര്‍, ഈ വാക്കുകള്‍ ഒരു പഴയ സുഹൃത്തിനെ ഓര്‍മ്മിപ്പിച്ചു. സിംഗപ്പൂരില്‍ ജോലി ചെയ്യവെ കോ എന്നൊരു ചൈനീസ് വംശജന്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ വെക്കേഷന്‍ സമയമാകുമ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിരം പല്ലവിയാണ്. “ബോട്ടിന്റെ എഞ്ജിന്‍ നിന്നു പോയാല്‍ സാരമില്ല. ബസിന്റെ എഞ്ജിന്‍ നിന്നു പോയാലും സാരമില്ല. പ്ലെയിനിന്റെ എഞ്ജിന്‍ നിന്നുപോയാല്‍...” പിന്നെ ഒരു ആംഗ്യമാണ്.
നന്നായിട്ടുണ്ട്... വ്യത്യസ്ത ചിന്തകൾ
എയറ് ഇന്ത്യയുടെ വിമാനത്തിൽ കയറിയാൽ കുടിയന്മാരെ കൂടുതലായി കാണാം. ടെൻഷൻ കൊണ്ടാണോ എന്നറിയില്ല ;)

അത് പോലെ ടെൻഷൻ കുറക്കാനുള്ള മരുന്നിനെ തേടിയില്ല, ദൈവത്തിലേക്ക്...

അഭിനന്ദനം.
sm sadique said…
അസ്സലായി... അസ്സലായി....അസ്സലായി...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “