ചിരിയും കണ്ണീരും ( ഗാനം)
ചിരിയും കണ്ണീരും ( ഗാനം)
ചിരിയും കണ്ണീരും ഒരുപോലെ,
എൻ ഹൃദയം പഠിച്ച പ്രണയമേ...
ചിരിക്കാനും കരയാനും
പഠിപ്പിച്ച പ്രണയമേ...
ചിത്രങ്ങൾ ചമയ്ക്കും,
ചിന്തകളിൽ വിരിയും... (2)
ചിരകാല സ്വപ്നത്തിൻ
ചിറകേറി പറക്കുമ്പോൾ,
ചലിക്കാനാവാതെ വീഴുമ്പോൾ
നിശ്ശബ്ദം ചേർത്തുപിടിക്കും... (2)
നിഴലായി കൂടെ നിൽക്കും,
നൊമ്പരങ്ങൾ കേൾക്കും,
മുറിവുകളിൽ മൗനം പൂശി
മനസ്സിനെ ചേർത്തു വയ്ക്കും... (2)
വാക്കുകളില്ലാതെ പറയുന്ന
വേദനയുടെ അർത്ഥങ്ങൾ,
അവസാന ശ്വാസം വരെ
ഹൃദയത്തിൽ പതിക്കും... (2)
മരണത്തിൻ മടിയിലും മായാതെ നിൻ-
മധുരസ്മരണകൾ ബാക്കിയാകും...
ജീ ആർ കവിയൂർ
15 01 2026
(കാനഡ, ടൊറൻ്റോ)
Comments