പറയാതെ പോയ പ്രണയമേ (ഗാനം)

പറയാതെ പോയ പ്രണയമേ (ഗാനം)


പറയാതെ പോയ പ്രണയമേ  
പാട്ടായി ഇന്നെൻ ചുണ്ടുകളിൽ  

ഓ ഓ ഓ…  
ആ ആ ആ…  
ഓ ഓ ഓ…  
ആ ആ ആ…  

ഉണ്ടായിരുന്നു ഏറെ എങ്കിലും  
ഉള്ളതൊക്കെ കണ്ണുകളാൽ  
ഉന്മയാൽ പറയാൻ ശ്രമിച്ചിരുന്നു  
ഉള്ളിലുള്ളത് തുറന്ന് പറയാനാവാതെ(X2)  

കാലം മായിച്ചു കളയുമല്ലോ  
എന്നോർത്ത് കുറിച്ച് വച്ചു  
ഹൃദയത്താളുകളിൽ ഒളിപ്പിച്ചവ  
ഇപ്പോൾ എഴുതി പാടുമ്പോൾ(X2)  


പറയാതെ പോയ പ്രണയമേ  
പാട്ടായി ഇന്നെൻ ചുണ്ടുകളിൽ  

ഓ ഓ ഓ…  
ആ ആ ആ…  
ഓ ഓ ഓ…  
ആ ആ ആ…  

വല്ലാത്തൊരു അനുഭൂതിയായി  
നിറയുന്നു ശ്വാസങ്ങളിൽ  
പറയാതിരുന്ന വാക്കുകൾ  
പാട്ടായി ജനിക്കുന്നു(X2)  

പാട്ടായി ചുണ്ടുകളിൽ  
തത്തി കളിച്ചു  
പറയാതെ സൂക്ഷിച്ച  
വാക്കുകൾ എല്ലാം (X2) 

ശ്വാസമൊത്ത് താളമായി  
ഹൃദയത്തിൽ ഒഴുകി  
മൗനം പോലും ഇപ്പൊഴെൻ  
സംഗീതമായി മാറി(X2)  

ഓ ഓ ഓ…  
ആ ആ ആ…  
ഓ ഓ ഓ…  
ആ ആ ആ…  

പറയാതെ പോയ പ്രണയമേ  
പാട്ടായി ഇന്നെൻ ചുണ്ടുകളിൽ

ജീ ആർ കവിയൂർ 
15 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “