ഹനുമാൻ സ്വാമി കച്ചേരി കൃതി
ഹനുമാൻ സ്വാമി കച്ചേരി കൃതി
രാഗം : ഹംസധ്വനി
താളം : ആദി
[പല്ലവി]
ജയ ജയ ഹനുമതേ വീരഹനുമതേ (X3)
രാമനാമസ്മരണയിൽ ലീനനാകണേ (X3)
[അനുപല്ലവി]
അഞ്ജനീസുതനേ നീ അപാരബാലകനേ (X2)
ഭക്തഹൃദയവാസനേ കപിവീരനേ (X2)
[ചരണം1]
സൂര്യനെ ഫലമായി കരുതി കുതിച്ചുയർന്നവനേ
ലങ്കാദഹനത്തിൽ ജ്വാലയായി തെളിഞ്ഞവനേ (mridangam interlude)
സീതാമാതാവിൻ ദുഃഖമകറ്റിയവനേ
രാമകാര്യാർത്ഥം ജീവൻ അർപ്പിച്ചവനേ (X2)
[ചരണം2]
വജ്രദേഹനേ നീ വായുപുത്രനേ
വേദശാസ്ത്രാർത്ഥം അറിഞ്ഞ ധീരനേ (വയലിന് ചേർക്കുക )
അഹങ്കാരരഹിത ദാസശിരോമണേ
ശരണാഗതർക്കു നീ രക്ഷകനേ (X2)
[ചരണം3]
സങ്കടനാശനേ നീ ശക്തിപ്രദായകനേ
നിൻ നാമസ്മരണയാൽ പാപം അകലണേ (പുല്ലാം കുഴൽ ചേർക്കുക)
കൃതാർത്ഥമാക്കണേ എൻ ഭക്തിയാത്രയെ
ഹനുമാനേ നിത്യം കാക്കണമേ (X2)
[ചരണം4]
വാനരസേന നയിച്ചവനേ നീ പരാക്രമനേ
രാമപദസേവയിൽ നിത്യം ലീനനാകണേ (മൃദംഗം ചേർക്കുക)
ഭക്തഹൃദയവർദ്ധകനെ നീ സാക്ഷാത്കരിക്കണേ
പാപങ്ങളെ നീ ഹരിക്കണേ (X2)
[ചരണം5]
അനന്തബലനേ നീ അപാരമഹാസേനാനേ
ഭക്തിമാർഗ്ഗത്തിൽ ദീപമായ് തെളിയണേ (വയലിന് ചേർക്കുക )
മഹാസുരവിഘാതകൻ നീ ശിവശക്തിയേ
വീരഹനുമാനേ നിത്യയുകമാകണേ (X2)
[ചരണം6]
പ്രണയസമർപ്പിതനേ നീ ഭക്തഹൃദയവാസനേ
പാപഭയമില്ലാതെ എല്ലാ ദൈവശ്രദ്ധയേ (പുല്ലാം കുഴൽ ചേർക്കുക)
കൃതാർത്ഥനാക്കണേ എൻ ഭക്തിയാത്രയെ
ഹനുമാനേ നിത്യകൃപാകരൻ (X2)
ജീ ആർ കവിയൂർ
17 01 2026
(കാനഡ, ടൊറൻ്റോ)
Comments