പടയണി പാട്ട്
പടയണി പാട്ട്
[വന്ദനം]
ഓം ഭഗവതി ദേവി കരുണാനിധാനം
വാഴ്ക നീ ഈ പടയണി തൻ മുറ്റത്ത അഭയം
കൈതൊഴുന്നേൻ അമ്മേ കാത്തരുളേണം
പടയണി കോലങ്ങൾ തുള്ളുന്നേരം ശരണം
[താളം]
പടയണി ചൂടിൽ താളം മുറുകി
കണ്ണീർ തൂകും നേരം ഭക്തി പെരുകി
താളത്തിൽ മുറ്റമുണർന്നാടുന്നേരം
തടസ്സമില്ലാതെ ദേവിയെവർണ്ണിച്ചു പാടാം
[വർണ്ണന]
ഓർമ്മയിൽ ജ്വലിക്കുന്നു പടയണി ജ്വാല
ഹൃദയം തൊടും വരിവരിയാം കളങ്ങൾ
പാടുക പാറട്ടെ പടയണി പാട്ട്
ഭഗവതി ശക്തി തൻ അനുഗ്രഹം കൂട്ടി
[കോലം തുള്ളൽ]
താളം മുറുകി മുറ്റത്ത് ചുറ്റി
ദേവീ സ്തുതിയാൽ പടയണി പൊലിഞ്ഞു
കണ്ണുകളടഞ്ഞു വീരന്മാർ നൃത്തം
ഭക്തി പാട്ടിൽ ഉയരും പ്രണാമം
[സമാപ്തി]
നീയും ഞാനും ചേർന്ന് പാടുക പാട്ട്
പടയണി തൻ ലഹരിയിൽ ഹൃദയം നിറഞ്ഞ്
മണ്ണിൽ തൊട്ടു വണങ്ങി കളിയാടി
ദേവിയെ പൂജിച്ച് പ്രണതരായി
ഓം ഭഗവതി ദേവി കരുണാനിധാനം
പടയണി പാട്ടിതാ നിൻ പദത്തിൽ
ജീ ആർ കവിയൂർ
20 01 2026
(കാനഡ, ടൊറൻ്റോ)

Comments