ഹൃദയത്തിന്റെ പ്രതിബിംബങ്ങൾ” (ഗസൽ)
ഹൃദയത്തിന്റെ പ്രതിബിംബങ്ങൾ” (ഗസൽ)
മറ്റുള്ളവരെ ഞങ്ങൾ ചോദ്യം ചെയ്തു എന്തിനായി
സ്വന്തം കണ്ണാടി മാത്രം നമ്മിൽ നിന്നു മറഞ്ഞു പോയി (x2)
ഞാൻ ആരാണ്, എന്താണ് എന്ന ചിന്തയിൽ ഞാൻ
കൂട്ടത്തിനുള്ളിലിരിക്കെ ഹൃദയം ഒറ്റപ്പെട്ടു പോയി (x2)
കുറ്റം തേടൽ ഇന്നൊരു ശീലമായി മാറി
മനസ്സാക്ഷി പോലും മൗനത്തിൽ ഉറങ്ങി പോയി (x2)
മൂല്യങ്ങൾ തകർന്നു, നൈതികത ചുമന്നുനടന്നു
ലാഭത്തിന്റെ ഓട്ടത്തിൽ മനുഷ്യൻ ചെറുതായി പോയി (x2)
ക്ഷമിക്കാമായിരുന്ന വേദന മറന്നുതള്ളി
വൈരത്തിന്റെ ശബ്ദത്തിൽ നീതിയും കരഞ്ഞു പോയി (x2)
ജി ആർ പറയുന്നു — ഹൃദയം ശുദ്ധമായാൽ
അതുതന്നെയാകും മനുഷ്യന്റെ ധർമ്മമായി പോയി (x2)
ജീ ആർ കവിയൂർ
09 01 2025
( കാനഡ , ടൊറൻ്റോ)
Comments