തണുത്ത മഴ
തണുത്ത മഴ
തണുത്ത മഴ മലകളിൽ മൃദുവായി പെയ്യുമ്പോൾ
പാതിരാവിൽ വഴികൾ മഞ്ഞിനാൽ മൂടുന്നു
മണ്ണിന്റെ സുഗന്ധം ഹൃദയത്തിൽ നിറയുന്നു
പച്ചിലകളിൽ തണുത്ത തുള്ളികളാൽ തിളങ്ങുന്നു
കാറ്റ് മൃദുവായി മരങ്ങളെ മൃദുവായി സ്പർശിച്ച് അകലുന്നു
പുഴ നീലനിറത്തിൽ ശാന്തമായി ഒഴുകുന്നു
പക്ഷികൾ സന്തോഷത്തോടെ പാട്ടുകൾ പാടുന്നു
പനിനീർപൂക്കളിൽ മഴമുത്തുകൾ ചിരിക്കുന്നു
വെള്ളം ഇരുകരയേയും സ്നേഹത്തോടെ തഴുകി ഒഴുകുന്നു
ഓർമ്മകൾ കണ്ണീർ വാർക്കുന്നു
കാലങ്ങൾ തണുത്ത മഴയിൽ നനയുന്നു
നിദ്രയെ സ്വപ്നങ്ങൾ ശീതളതയിൽ തലോടുന്നു
ജീ ആർ കവിയൂർ
20 01 2026
(കാനഡ, ടൊറൻ്റോ)
Comments