ഏകാന്ത ചിന്തകൾ 289
ഏകാന്ത ചിന്തകൾ 289
ജീവിതത്തിന്റെ അർത്ഥം തിരിച്ചറിയുമ്പോൾ
ഹൃദയം നന്ദിയിൽ നിറയുന്നു
ലഭിക്കാനുള്ളത് വൈകിയെത്തിയാലും
പ്രതീക്ഷ കൈവിടാതെ നിലകൊള്ളണം
അവസരങ്ങൾ സമയത്തെ പരീക്ഷിക്കും
ക്ഷമയുള്ളവർ മാത്രം ജയിക്കും
അക്ഷമ വഴിതെറ്റിച്ചേക്കും
വിശ്വാസം പാത തെളിയിക്കും
കണ്ണുകൾ മനസ്സിന്റെ ഭാഷ പറയുന്നു
നിശബ്ദത വേദന വെളിപ്പെടുത്തുന്നു
സ്പർശം ആശ്വാസമായി മാറുന്നു
വാക്കുകൾ ആത്മാവിനെ തൊടുന്നു
ജീ ആർ കവിയൂർ
25 01 2026
(കാനഡ, ടൊറൻ്റോ)
Comments