ഇളം കാറ്റേ ( ഗാനം )
ഇളം കാറ്റേ ( ഗാനം )
മലർ മണം വീശും ഇളംകാറ്റെ
മലയാള കരതാണ്ടി വന്നതോ
മറുനാട്ടിൽ ഉള്ളവർക്കായി
മനസ്സിനു ആശ്വാസം പകരാൻ വന്നതോ
മനസ്സിൽ നിറയും സ്നേഹമധുരം
മറവികളിൽ തേടി ഹൃദയം മിടിക്കുന്നു
മേഘങ്ങൾ മെല്ലെ മഴവിൽ തൊടും
മിഴികളിലെ മായാജാലം തീർക്കും
മധുരം കനിഞ്ഞു ഹൃദയം നിറക്കും
മലയാളി സ്വപ്നങ്ങൾ സുഖമാകും
മനസ്സിൽ നിറയും സ്നേഹമധുരം
മറവികളിൽ തേടി ഹൃദയം മിടിക്കുന്നു
മണലുകൾ പൊഴിക്കും തീരങ്ങളിൽ
മിഴിവും ചിരിയും പ്രഭാതം വിളക്കും
മധുസരസ്സ് ഒഴുകി ഹൃദയം മൃദുവാക്കും
മന്ദസുരഭി പകരും ലോകം മുഴുവൻ
മനസ്സിൽ നിറയും സ്നേഹമധുരം
മറവികളിൽ തേടി ഹൃദയം മിടിക്കുന്നു
മിന്നലിന്റെ കളിയോടെ തീരം തെളിക്കും
മുത്തുകൾ പോലെ ഓർമ്മകൾ സാന്ത്വനം പകരും
മിഴിവൻ ചിറകുകൾ പോലെ പ്രണയം മിടിക്കുന്നു
മനോഹരമായ രാത്രികൾ ഒരുമിച്ചിരിക്കും
മനസ്സിൽ നിറയും സ്നേഹമധുരം
മറവികളിൽ തേടി ഹൃദയം മിടിക്കുന്നു
ജീ ആർ കവിയൂർ
24 01 2026
( കാനഡ , ടൊറൻ്റോ)
Comments