അനന്തമായൊരു സ്നേഹസ്വരം ( പ്രണയ ഗാനം)
അനന്തമായൊരു സ്നേഹസ്വരം ( പ്രണയ ഗാനം)
ആറാട്ടു കടവില്
അന്നു ആദ്യമായികണ്ടപ്പോൾ
ആരാധനയോടെ നോക്കി നിന്നു
അണയാത്ത വികാരമായി (X2)
ആളി കത്തുന്നുവല്ലോ ഇന്നും
ആരോടും പറയാതെ അങ്ങ്
അകതാരിൽ സൂക്ഷിച്ചു വച്ചത്
അണിവിരലും തള്ള വിരലുകളിലൂടെ (X2)
ആ ആ … ഹം … ആകാശം പോലെ നീ
അല്ലാതിരുന്നില്ല ഈ ഉള്ളിലെ സ്വരം
ആഴത്തിലൊരു നിമിഷം നിന്റെ രൂപം
അതിരുകൾക്കപ്പുറം ഉള്ള വികാരം (X2)
അണയാത്ത കുളിരായി വന്നു സ്പർശിച്ചു
ആലോലതിൻ താളമായ് നിന്നെ തേടി
അനന്തമായൊരു സ്നേഹസ്വരം
ആ … ഹം … ഹൃദയത്തിൽ നീയെന്നെ അനുരാഗം (X2)
ആ … ഹം … നിന്റെ സ്പർശം ആകാശമായി
ആശ്വാസമാകുന്നു അകതാരിൽ വർണ്ണ വസന്തമായി നീ (X2)
അത് എഴുതി പാടുമ്പോൾ
അറിയിക്കാനാവാത്ത എൻ
ആനന്ദ അനുഭൂതിയുടെ
അലകൾ നീയുണ്ടോ അറിയുന്നു (X2)
ജീ ആർ കവിയൂർ
11 01 2026
(കാനഡ, ടൊറൻ്റോ)
Comments