പുസ്തകത്തിന്റെ മണം(കവിത)

പുസ്തകത്തിന്റെ മണം
(കവിത)

മാലോകരുടെ മസ്തകത്തിൽ ഉള്ളത്  
പുസ്തകത്തിലാകുന്നു — അറിഞ്ഞോ അറിയാതെയോ;  
അതിൻ ഗന്ധം സന്ധ്യയുടെ ശാന്തതയിൽ  
അകത്തൊരു ഊർജം പകരുന്നു.  

കാലത്തിന്റെ ചാരുത താളുകളിൽ പതിഞ്ഞു,  
വാക്കുകൾ ശ്വാസമായി മാറുമ്പോൾ;  
മഷിയുടെ നിശ്ശബ്ദ ചിറകുകളിൽ  
ചിന്തകൾ ദൂരം പറക്കുന്നു.  

ഒരു മടക്കിൽ ചരിത്രം ഉറങ്ങുന്നു,  
മറ്റൊരിടത്ത് സ്വപ്നങ്ങൾ ഉണരുന്നു;  
കൈകളിലൂടെ ഒഴുകുന്ന അർത്ഥങ്ങൾ  
ഹൃദയത്തിൽ വഴികാട്ടുന്നു.  

മൗനം തളം കെട്ടി നിൽക്കുന്ന നിമിഷം,  
വെളിച്ചത്തിനുള്ളിൽ നിഴലുണ്ട്;  
വായനയുടെ ഓരോ നിമിഷവും  
സ്വയം കണ്ടെത്തുന്ന യാത്രയാണ്.  

വിയർപ്പിന്റെ, ചുരുട്ടിന്റെ, കാപ്പിയുടെ,  
വിദ്വേഷത്തിന്റെ, യുദ്ധത്തിന്റെ,  
സമാധാനത്തിന്റെ, സ്നേഹത്തിന്റെ,  
സഹനത്തിന്റെ, ത്യാഗത്തിന്റെ — എല്ലാം മണം.  

അറിവിന്റെ രീതികൾ മാറിയിരിക്കുന്നു,  
കണ്ണും മനവും തുറന്നിരിക്കുമ്പോഴും;  
പേരു വിരൽ മാത്രം പണിയെടുക്കുന്നു,  
താളുകൾ മറിക്കപ്പെടാതെ തപസ്സിലാഴ്ന്നു.  

ഇന്നത്തെ ലോകം അന്തർദൃശ്യ ജാലകങ്ങളിലേക്ക് പായുന്നു,  
അഭിരുചികൾ നിശ്ശബ്ദമായി മാറുന്നു;  
അറിയാതെ പോകുന്നു —  
പുസ്തകങ്ങളെ…  
കേവലം ചിന്തനീയം.  

ഇന്നത്തെ ലോകം അന്തർദൃശ്യ ജാലകങ്ങളിലേക്ക് പായുന്നു,  
അഭിരുചികൾ നിശ്ശബ്ദമായി മാറുന്നു;  
അറിയാതെ പോകുന്നു —  
പുസ്തകങ്ങളെ…  
കേവലം ചിന്തനീയം.

ജീ ആർ കവിയൂർ 
28 01 2026
( കാനഡ, ടൊറൻ്റോ)

(ഇന്നലെ പോയ മാളിൽ ഉള്ള പുസ്തക കടയിലെ കാഴ്ച ആണ് കവിത എഴുതാൻ
ഉള്ള സാഹചര്യം) 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “