കുഞ്ഞു ഓർമ്മകൾ (ഗാനം)
കുഞ്ഞു ഓർമ്മകൾ (ഗാനം)
ഇത് വഴി പോകും അപ്പൂപ്പൻ താടിയെ
ഈ വഴി പോകുമ്പോൾ കണ്ടുവോ
എൻ്റെ കുറുമ്പ് കാട്ടും കുഞ്ഞുകിളിയെ
മിണ്ടാത്തവളുടെ തുമ്പപ്പൂ ചിരി
മായുന്നില്ല, ഓർമ്മ പുസ്തകത്തിലെ
പീലിത്തുണ്ടു പോലെ
കുഞ്ഞുകൈകളാൽ കഞ്ഞിയും കറിയും
കണ്ണൻ ചിരട്ടയിൽ വെച്ച് കളിച്ച കാലം
വെള്ളവീശിയ ആകാശം മുട്ടും
മാവിൻ ചുവട്ടിലിരുന്നു
കഥ പറഞ്ഞും പാട്ട് പാടിയും
ഓ…
ഓർമ്മകളിലെ മഴ പെയ്യുന്ന സമയം
കണ്ണീരില്ലാത്തൊരു സ്നേഹം, മധുരം പോലെ
കൈ കൊട്ടി ചുവട് വച്ചു
കോമളമായ ദിനങ്ങൾ
അന്നത്തെ കളികൾ
ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു
പുഴയരികിലെ പറമ്പിലായ് ഒളിച്ചു കളി
കറുത്ത വഞ്ചി കണ്ടു
ചിരിച്ച സ്നേഹലഹരി
വിലാപമില്ലാതെ
സ്വപ്നം കണ്ട രാവുകൾ
ഉത്സവത്തിന് അമ്പലപ്പറമ്പിലെ
ആനയുടെ വാലിലെ രോമത്തിനായി
പകരം കൊടുത്തു വാങ്ങിയ ബാല്യം
ഇന്നു നീ അമ്മയായ്
അമ്മൂമ്മയായ് എങ്ങോ
കഴിയുന്നു വല്ലോ…
ഓ…
ഓർമ്മകളിലെ മഴ പെയ്യുന്ന സമയം
കണ്ണീരില്ലാത്തൊരു സ്നേഹം, മധുരം പോലെ
കൈ കൊട്ടി ചുവട് വച്ചു
കോമളമായ ദിനങ്ങൾ
അന്നത്തെ കളികൾ
ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു
ആമ്പൽപൂവിൻ മന്ദഹാസവും
പുഴയുടെ കളകളാരവവും
കുട്ടിക്കാലത്തിന്റെ
മായാത്ത മധുരം
ഓർമ്മയിൽ വീണുപൊങ്ങുന്ന നിമിഷങ്ങൾ
ഇന്നും എൻ കുഞ്ഞു ഹൃദയം അറിയുന്നു
ഇത് വഴി പോകും അപ്പൂപ്പൻ താടിയെ
ഈ വഴി പോകുമ്പോൾ കണ്ടുവോ
എൻ്റെ കുറുമ്പ് കാട്ടും കുഞ്ഞുകിളിയെ
എൻ്റെ ആരോമൽ
കുഞ്ഞിക്കിളി മൊഴിയെ…
ജീ ആർ കവിയൂർ
08 01 2026
( കാനഡ , ടൊറൻ്റോ)
Comments