നീല നിലാവിൻ്റെ മാന്ത്രികത
നീല നിലാവിൻ്റെ മാന്ത്രികത
നീല നിലാവ് ആകാശത്ത് ഉദിച്ചു ഉയരുന്നു
ആഭിരാമമായ നീല മായാജാലം ഉള്ളിൽ നിറയുന്നു
എന്താണ് ഞാൻ കണ്ടത്, പറയാനാവില്ല
മേഘങ്ങളിൽ മൃദുവായി ഒഴുകുന്നു
വെളിച്ചം ചുളിക്കുന്നു ഇലകളുടെ ചാഞ്ചാട്ടം
ചിന്തകൾ മേഘങ്ങൾ പോലെ പാറുന്നു
രാത്രിയുടെ ചിരിയും, സ്വപ്നങ്ങളുടെ തെളിച്ചവും
നീലിമയാർന്ന ചന്ദ്ര ഹൃദയം കൊണ്ടുപോകുന്നു
നക്ഷത്രങ്ങൾ മന്ദമായി കണ്ണു മടക്കുന്നു
ആകാശ നദി ശാന്തമായി ഒഴുകുന്നു
മൃദുലമായ കാറ്റ് രാത്രി ഗാനം പാടുന്നു
ഓരോ നിമിഷവും ഇരുട്ടിനെ വെളിച്ചമാക്കുന്നു
ജീ ആർ കവിയൂർ
12 01 2026
(കാനഡ, ടൊറൻ്റോ)
Comments