ഹൃദയങ്ങളെ ഒളിപ്പിച്ചുവല്ലോ (ഗസൽ)
ഹൃദയങ്ങളെ ഒളിപ്പിച്ചുവല്ലോ (ഗസൽ)
ചുരുള്‍മുടിയുടെ നിഴലില്‍ ഒളിപ്പിച്ചേനേ ഹൃദയങ്ങളെ,
ഇല്ലായിരുന്നെങ്കില്‍ നാം മോഷ്ടിച്ചേനേ ഹൃദയങ്ങളെ.
നോട്ടത്തിന്റെ ചൂടില്‍ രാത്രികള്‍ കത്തുമ്പോള്‍,
നമ്മൾ അറിയാതെ കത്തിപ്പോയി ഹൃദയങ്ങളെ.
വേദിയിൽ മൗനം തന്നെയാണ് എന്റെ ഭാഷ,
ഒരു പുഞ്ചിരി മതി തകര്‍ക്കാന്‍ ഹൃദയങ്ങളെ.
ഓര്‍മകളുടെ വഴിയില്‍ വഴിതെറ്റിയ നാം,
ഒരോർമ്മ ചിത്രത്തിൻ സ്പര്‍ശത്തില്‍ നഷ്ടപ്പെട്ടു ഹൃദയങ്ങളെ.
ജി ആര്‍ എന്ന പേര്‍ തനിമയില്‍ തിരഞ്ഞപ്പോള്‍,
സത്യമായ പ്രണയം തന്നെയായിരുന്നു എന്നറിക ഹൃദയങ്ങളെ.
ജീ ആർ കവിയൂർ
24 01 2026
( കാനഡ , ടൊറൻ്റോ)

Comments