ചിന്തകൾക്കപ്പുറം
ചിന്തകൾക്കപ്പുറം
ചിന്തകൾക്കപ്പുറം ഹൃദയം ശാന്തമായി മിടിക്കുന്നു
പുലരിയുടെ മൃദുലത മനസ്സിന് സന്തോഷം പകരുന്നു
നക്ഷത്രങ്ങളുടെ ചിറകിൽ ആകാംക്ഷകൾ പിറക്കുന്നു
കാറ്റിൻ സ്വരം സ്മൃതികളുടെ ഒഴുക്കിൽ ചേർക്കുന്നു
വാനത്തിന്റെ നീലിമയിൽ വിശ്വാസം നിറയുന്നു
ഓർമ്മകളുടെ നിദ്രയിൽ ഒരു ലയമൊഴുകുന്നു
പുഴയുടെ ഓളങ്ങളിൽ വികാരങ്ങൾ തുളുമ്പുന്നു
നിലാവിന്റെ വെണ്മയിൽ രാഗം പകരുന്നു
ജീവിതത്തിന്റെ പെരുമയിൽ ആശ്വാസം
ആശയുടെ തോണിയിൽ സ്വരം ഒഴുകുന്നു
മിഴികളിൽ അനുഭൂതികളുടെ ലഹരി തിളങ്ങുന്നു
പുലരിയുടെ മൃദുലതയിൽ പ്രണയം വിരിയുന്നു
ജീ ആർ കവിയൂർ
16 01 2026
( കാനഡ, ടൊറൻ്റോ)
Comments