കാത്തിരിപ്പിൻ്റെ നോവ്
കാത്തിരിപ്പിൻ്റെ നോവ്
കാത്തിരിപ്പിൻ്റെ നോവ് പേറും
സന്ധ്യകളുടെ നിഴൽ പടർന്നു
രാവിൻ്റെ മുറ്റത്ത് നിലാവിൻ്റെ
പുഞ്ചിരിയിൽ പൂത്ത കണ്ണുനീർ
ഹൃദയം ചുമരുകളിലെ ചിത്രങ്ങളിൽ
മറവിയുടെ വരികൾ തേടുന്നു
പക്ഷികളുടെ അവസാന ഗാനം ഓർമ്മിപ്പിച്ചു
ഹൃദയത്തിന്റെ മറവുകളിൽ മറഞ്ഞുപോയ സ്വപ്നങ്ങൾ
നിശബ്ദതയിൽ വിരിയുന്ന സ്നേഹസ്മൃതികൾ
ഓർമ്മകളിൽ വർണ്ണം നിറച്ചു
കാലത്തിന്റെ കവിഞ്ഞു പോയ വഴികളിൽ
ചേർത്ത് ഒരു പ്രകാശ ധാര പോലെ കത്തി നിൽപ്പു പ്രണയം
ജീ ആർ കവിയൂർ
18 01 2026
(കാനഡ , ടൊറൻ്റോ)
Comments