കേൾക്കാത്ത സ്വപ്നഗാനം”
“കേൾക്കാത്ത സ്വപ്നഗാനം”
കരയുന്ന മനസ്സിൽ നീ മാത്രം
കേൾക്കാത്ത സ്വപ്നഗാനം
കരയുന്ന മിഴികളേ കാണുമ്പോൾ
കണ്ണാടിക്കും നോവുന്നുണ്ടോ അറിയില്ല
കണ്ണു നിറഞ്ഞത് കണ്ട് കരടുവീണെന്നും
കൈകൊണ്ടതാണെന്ന് ലോകം
കരയുന്ന മനസ്സിൽ നീ മാത്രം
കേൾക്കാത്ത സ്വപ്നഗാനം
കാലത്തിന്റെ ഗതി മാറുമ്പോൾ
കരളിന്റെ നോവ് പാട്ടായി മാറുമ്പോൾ
കണ്ടവരും കാണാതെ പോകുന്നുവല്ലോ
കദനങ്ങൾക്ക് ഉണ്ടോ മുടിവ് അറിയില്ലല്ലോ
കരയുന്ന മനസ്സിൽ നീ മാത്രം
കേൾക്കാത്ത സ്വപ്നഗാനം
കര കാണാത്ത കടൽതിരമാല
കടന്നു പോകുമ്പോൾ
കേൾക്കാതെ പോകുന്നുവോ നീ
ഒരു നാളും പിരിയാത്ത
എന്റെ മൗനഗാനം
കരയുന്ന മനസ്സിൽ നീ മാത്രം
കേൾക്കാത്ത സ്വപ്നഗാനം
മിഴികൾ തോരാതെ എഴുതുമീ
മറ്റാരും പാടാത്ത നമ്മൾതൻ
മറക്കാത്ത അനുരാഗനിലാവിൽ
സ്വപ്നവർണ്ണങ്ങൾ പൂത്തുലയുന്നുവല്ലോ
ജീ ആർ കവിയൂർ
27 01 2026
(കാനഡ, ടൊറൻ്റോ)
Comments