ജിവിതം എന്ന മൂന്നക്ഷരം
ജിവിതം എന്ന മൂന്നക്ഷരം
ഏത് പേരും വേണമെങ്കിൽ വിളിച്ചോളൂ എന്നെ,
ജീവിതമാണ് — നിൻ്റെ ഇഷ്ടപേര് വിളിച്ചോളൂ.
ജീവിച്ചു തീർക്കുക എന്നെ, ഇനി എന്ത് വന്നാലും,
ഒരു കുന്ന് ഉണ്ടെങ്കിൽ, ഒപ്പം ഒരു കുഴിയും ഉണ്ടാകും.
സുഖദുഃഖങ്ങളിൽ പങ്കു കൊള്ളുന്ന അർത്ഥപാതിയും,
മുഴുവനായ മക്കളും —
കൂടുമ്പോൾ ഇമ്പമാകുന്ന,
ധന്യമാക്കുന്ന നിത്യസത്യം തന്നെയാണ് കുടുംബം.
പിന്നെ,
ഹൃദയത്തിൽ സുഖമുണ്ടോ എന്ന് ചോദിക്കുന്ന സുഹൃത്തും ഉണ്ടെങ്കിൽ,
അപൂർണ്ണതയെ പൂർണ്ണമാക്കും.
പണം വരും, പോകും —
വേദന വന്നാൽ സന്തോഷവും വീണ്ടും വരും.
മൂന്ന് അക്ഷരങ്ങൾ മാത്രം ഉള്ളു എനിക്കും,
എൻ്റെ കൂടെ നിഴലായി നടക്കുന്നവയ്ക്കും —
ജീവിതത്തിനും, മണി മുഴക്കുന്ന മരണത്തിനും.
ഭയം വേണ്ട — മുന്നേറുക,
കയവും വ്യയവും വന്നാലും.
ഉള്ളിൽ ഉള്ളതിനെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക.
ജീ ആർ കവിയൂർ
29 01 2026
(കാനഡ, ടൊറൻ്റോ)
Comments