അമ്മയുടെ കുഞ്ഞേ, ഉറങ്ങ് ഉറങ്ങ് ( താരാട്ട്)
അമ്മയുടെ കുഞ്ഞേ, ഉറങ്ങ് ഉറങ്ങ് ( താരാട്ട്)
മ്… മ്… മ്…
മ്… മ്… മ്…
അമ്മയുടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…
ആരി രാരോ… ആരി രാരോ…
അമ്മയുടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…
ആരി രാരോ… ആരി രാരോ…
ഭൂമി നിന്നെ… തോളിലേറ്റി…
മൃദുവായി… ചുറ്റുന്നു…
കാലം പോലും… ശ്വാസം പിടിച്ചു…
നിൻ ഉറക്കം… കാക്കുന്നു…
നദി വന്ന്… കഥ പറയുന്നു…
കടൽ ശാന്തം… പാട്ട് പാടുന്നു…
മരങ്ങൾ എല്ലാം… കൈവിരലാൽ…
നിൻ നെറ്റിയിൽ… തഴുകുന്നു…
അമ്മയുടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…
ആരി രാരോ… ആരി രാരോ…
നിൻ തലമേൽ… ചന്ദ്രനും വന്ന്…
നക്ഷത്രങ്ങൾ… ചുറ്റിനിൽക്കും…
ഉറക്കം വരെ… കൈകോർത്തു…
കാവലായി… കൂടെയിരിക്കും…
കണ്ണുംപൂട്ടി… മിണ്ടാതെ… രാത്രി മുഴുവനും…
സ്വപ്നങ്ങൾ… വഴിയൊരുക്കും…
നീ ഉറങ്ങും… ഓരോ ശ്വാസവും…
സ്നേഹമായി… എണ്ണിവെക്കാം…
അമ്മയുടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…
ആരി രാരോ… ആരി രാരോ…
ഉണരുമ്പോൾ… പുലരി വന്നു എതിരേൽക്കും…
സൂര്യനാൽ… നിൻ കണ്ണിൽ വെളിച്ചം തരും…
ലോകം മുഴുവൻ… നിനക്കായി…
മൗനമായി… ഉണർന്നിരിക്കും…
നിൻ കളിപ്പാട്ടങ്ങളും… കളി തൊഴിലാരം…
നായക്കുട്ടിയും… കാളക്കുട്ടനും… പൂച്ചകുട്ടിയും… കാക്കയും…
തൊടിയിലെ പൂക്കളും… അണ്ണാരക്കണ്ണനും…
കുയിലും ഒക്കെ… നിനക്കായി…
ചിരിച്ചു… കാത്തുനിൽക്കും…
ഉന്മേഷമോടെ… ഉണരാൻ…
ഇപ്പോൾ ഉറങ്ങു… ഉറങ്ങു…
അമ്മയുടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…
ആരി രാരോ… ആരി രാരോ…
ജീ ആർ കവിയൂർ
27 01 2026
(കാനഡ, ടൊറൻ്റോ)

Comments