റിപ്പബ്ലിക് ദിന ആശംസകൾ
റിപ്പബ്ലിക് ദിന ആശംസകൾ
മണ്ണിനോടുള്ള ബന്ധം ഓരോ ആത്മാവും കാക്കണം
ജന്മഭൂമിക്കായി ചിന്തകൾ പുതുതായി വളരണം
അതിരുകൾ കാത്തു കാവലാളുകൾ ജാഗരൂകരായി നിൽക്കും
ചിരിയോടെ തന്നെ പ്രയാസങ്ങൾ സഹിക്കും
ത്രിവർണ്ണത്തിന്റെ അഭിമാനം കണ്ണുകളിൽ നിറയും
ഈ ബോധം തലമുറകളിലേക്ക് ഒഴുകും
ധൈര്യത്തിന്റെ സാക്ഷിയായി ചരിത്രം നിലകൊള്ളും
ഓരോ ശ്വാസവും കടം തീർക്കാൻ വിളിക്കും
ഇന്നത്തെ പാദചുവട് നാളെയെ നിർമ്മിക്കും
ഐക്യത്തിന്റെ ദീപം ഓരോ വീടിലും തെളിയും
സ്വതന്ത്ര ഗണരാജ്യം നിത്യം നിലനിൽക്കും
ഗൗരവവും സ്വാതന്ത്ര്യവും അഭിമാനമായി തുടരും
ജീ ആർ കവിയൂർ
21 01 2026
(കാനഡ, ടൊറൻ്റോ)
Comments