തുഷാരമേഘങ്ങൾ (പ്രണയ ഗാനം)
തുഷാരമേഘങ്ങൾ (പ്രണയ ഗാനം)
തുഷാരമേഘങ്ങൾ
വെൺ നുര ചൊരിയും
ശിശിരസന്ധ്യകളിൽ
നമ്രശിരസ്കായ് നീ
ഹൃദയത്തിൽ നീ നിറഞ്ഞോ? ഹ്മ്… ഹ്മ്…
സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ? ഹ്മ്… ഹ്മ്…
നിന്റെ സാമീപ്യ സുഗന്ധം അറിയുന്നു …
ഓ… പ്രണയമേ… ഹ്മ്… ഹ്മ്…
വന്നു എൻ ഹൃദയ തടാകത്തിൽ
ഒരു മൃണാളമായി നീന്തി തുടിച്ചു
ആരു നീ, വനകന്യകയോ
അപ്സരസോ സുന്ദരിയോ
ഹൃദയത്തിൽ നീ നിറഞ്ഞോ? ഹ്മ്… ഹ്മ്…
സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ? ഹ്മ്… ഹ്മ്…
നിന്റെ സാമീപ്യ സുഗന്ധം അറിയുന്നു …
ഓ… പ്രണയമേ… ഹ്മ്… ഹ്മ്…
കണ്ണീർപൂവ് പോലെ നന്മ തിരിയുന്നു
ഹൃദയത്തിൻ അഗാധം നീ നിറയുന്നു
മൗനത്തിൻ മധുരത്തിൽ നിന്നെ ഞാൻ കേൾക്കുന്നു
പ്രണയനദിയിൽ ചേർന്ന് നീയും ഞാനും ഒഴുകുന്നു
ഹൃദയത്തിൽ നീ നിറഞ്ഞോ? ഹ്മ്… ഹ്മ്…
സ്വപ്നങ്ങളിൽ നീ വിരിഞ്ഞോ? ഹ്മ്… ഹ്മ്…
നിന്റെ സാമീപ്യ സുഗന്ധം അറിയുന്നു …
ഓ… പ്രണയമേ… ഹ്മ്… ഹ്മ്…
ജീ ആർ കവിയൂർ
17 01 2026
(കാനഡ, ടൊറൻ്റോ)
Comments