കുറും കവിതകൾ 811 ( ഹൈക്കു ശ്രമം)
കുറും കവിതകൾ 811
( ഹൈക്കു ശ്രമം)
1. മഴവിൽ വന്നു
വാനം നിറമാർന്നു
ഹൃദയ പുഞ്ചിരി
2. പുലരി തേടി
പുഴയും കാറ്റും ചേർന്ന്
കണ്ണീർ മിഴി.
3. കുഞ്ഞു ചിറകിൽ
പൂമ്പാറ്റ പറന്നു പോയി
ശാന്തി മൗനം
4. ചുവന്ന പ്രകാശം
തുളസിപൂവിൽ വീണു
മനസിൽ സന്ധ്യാകിരണം
5. തണൽ മരങ്ങളിൽ
കാറ്റ് പാടുന്നു നിമിഷം
പക്ഷികൾ ഉറങ്ങുന്നു
6. പൂഴി നിറഞ്ഞവഴി
പുതിയ പാദം പതിഞ്ഞു
കണ്ണീർ പായുന്നു
7. പകലൊളി മങ്ങി
കല്ലിനു മീതെ മഴത്തുള്ളി
സ്മൃതി തെളിയുന്നു
8. തുമ്പി പറക്കുമ്പോൾ
കുളത്തിലെ ജലം ഇളകി
മനസ്സ് തുടിച്ചു
9. നിഴൽ ചുംബിക്കുന്നു
വേനൽ ചൂടിലെ മരത്തിൽ
നിശ്ശബ്ദ ഗാനങ്ങൾ
10. പുലരി മേഘത്തിൽ
കാറ്റു വീശിയകന്നു
മനം ഉണരുന്നു
ജീ ആർ കവിയൂർ
20 01 2026
(കാനഡ, ടൊറൻ്റോ)
Comments