നീ എഴുതിയ പ്രണയം…(ഗാനം)


 നീ എഴുതിയ പ്രണയം…(ഗാനം)


എൻ ഓർമ്മപ്പുസ്തക താളിൽ  
നീ എഴുതിയ പ്രണയം…

അക്ഷരമലരുകളിൽ വിരിയും കാവ്യമോ?  
അനുരാഗ വിവശനാക്കുന്നുവല്ലോ  
ആഴങ്ങൾ…

നിൻ മൊഴിമലരുകൾ പൊഴിയും വേളകളിൽ  
തേൻമധുരം കിനിയും  
ചുണ്ടിണകളിൽ…

എൻ ഓർമ്മപ്പുസ്തക താളിൽ  
നീ എഴുതിയ പ്രണയം…

നിഴലായ് ഞാൻ നിൻ പിന്നാലെ  
മൗനമായ് നടക്കുമ്പോൾ  
ഹൃദയതാളം പോലും  
നിൻ പേരിൽ വഴുതുന്നു…

ഒരു നോട്ടം മതി പ്രിയേ  
കാലം നിൽക്കാൻ  
ഒരു ചിരി മതി  
ജീവിതം പൂക്കാൻ…

എൻ ഓർമ്മപ്പുസ്തക താളിൽ  
നീ എഴുതിയ പ്രണയം…


നിലാവിൻ വെളിച്ചം ചേരും  
നിൻ കണ്ണിൻ തീരങ്ങളിൽ  
എൻ സ്വപ്നങ്ങൾ എല്ലാം  
നിനക്കായി നിദ്രയാകുന്നു…

എൻ ഓർമ്മപ്പുസ്തക താളിൽ  
നീ എഴുതിയ പ്രണയം…


ജീ ആർ കവിയൂർ 
23 01 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “