രാത്രിയുടെ നോവുകൾ (ഗസൽ)
രാത്രിയുടെ നോവുകൾ (ഗസൽ)
എന്റെ സ്വപ്നങ്ങൾ അപഹരിച്ചു കൊണ്ടു പോയി
രാത്രികളുടെ നിദ്രയും അപഹരിച്ചു കൊണ്ടു പോയി
ഹൃദയവീഥിയിൽ വന്നു നിന്റെ ഓർമ്മ
എന്റെ എല്ലാ സന്തോഷവും അപഹരിച്ചു കൊണ്ടു പോയി
ചന്ദ്രപ്രകാശവും മടികൊണ്ടു നീ വന്നപ്പോൾ
രാത്രികളുടെ തിളക്കം അപഹരിച്ചു കൊണ്ടു പോയി
ശാന്തതയിലും നിന്റെ സ്വാധീനം
എന്റെ ശ്വാസങ്ങളിലെ ആഗ്രഹം അപഹരിച്ചു കൊണ്ടു പോയി
എല്ലാ വേദനകളും പുഞ്ചിരിയാക്കി
പ്രണയപാതകൾ അപഹരിച്ചു കൊണ്ടു പോയി
നിന്റെ കണ്ണുകളിൽ സഞ്ചരിക്കുന്ന കഥ
ജീ ആറിന് എല്ലാ സന്തോഷവും അപഹരിച്ചു കൊണ്ടു പോയി
ജീ ആർ കവിയൂർ
25 01 2026
(കാനഡ, ടൊറൻ്റോ)
Comments