മിഥ്യ ആണെങ്കിലും
മിഥ്യ ആണെങ്കിലും
മിഥ്യ ആണെങ്കിലും ഹൃദയം സത്യം പറയുന്നു
നിശ്ശബ്ദമായ ചിന്തകൾ ഇടവേളകളിൽ മറഞ്ഞു
പ്രകാശം മറഞ്ഞും നിഴലുകൾ പാടുന്നു
കാലത്തിന്റെ വഴികൾ സത്യമറിയാതെ തുറക്കുന്നു
നക്ഷത്രങ്ങൾ മങ്ങുന്ന ആകാശത്തിൽ ചിന്തകൾ തുളുമ്പുന്നു
പുലർവിളക്ക് കിനാവുകൾ വഴി തെളിയിക്കുന്നു
പാതകൾ മറഞ്ഞിട്ടും പ്രതീക്ഷ മിന്നുന്നു
കാറ്റിൻ സ്പർശം വേദനയെ മൃദുവായി തണലായി മാറ്റുന്നു
പൂക്കൾക്കിടയിൽ മറഞ്ഞ രഹസ്യങ്ങൾ പറയുന്ന പോലെ
നദിയുടെ താളത്തിൽ ഗാനം പകർന്ന് ഒഴുകുന്നു
മനസ്സിന്റെ ആഴങ്ങളിൽ തെളിഞ്ഞു വരുന്ന പ്രതിഭാസം
ജീവിതത്തിന്റെ പടവുകളിൽ സത്യത്തിന്റെ തുണി തെളിയുന്നു
ജീ ആർ കവിയൂർ
10 01 2025
( കാനഡ , ടൊറൻ്റോ)
Comments