പുഷ്പവാടി
പുഷ്പവാടി
പുഷ്പങ്ങളിലൊഴുകിയ ഗന്ധം
ചാരുതയാൽ നിറഞ്ഞ മഴവില്ലിൽ
ചെറുകാറ്റിൻ താളത്തിൽ നൃത്തം
പൂക്കളുടെ ചിരികളിൽ തെളിഞ്ഞു
പുഴയുടെ തീരം ശാന്തമായി
പക്ഷികളുടെ സുന്ദര ഗാനങ്ങൾ
മണൽത്തരികളിൽ നിഴലായ് വീഴുന്നു
പുലരി ചിരിപോലെ വിരിഞ്ഞു
കാറ്റിൻ സ്പർശത്തിൽ സ്നേഹമറിഞ്ഞു
വസന്തത്തിന്റെ വഴിയിൽ കാഴ്ചകൾ
ഹൃദയം പൂക്കളിലൂടെ പാടുന്നു
നിലാവിന്റെ ശാന്തി മഴയായ് ഒഴുകി
പച്ചപ്പിൻ പട്ടുടുത്ത മലനിരകൾ
മഞ്ഞിൻ തുള്ളികൾ മുത്തുകളായ്
ആകാശച്ചെരിവിൽ സ്വപ്നങ്ങൾ പോലെ
നൂറു വർണ്ണങ്ങൾ പൂത്തുലഞ്ഞു
ജീ ആർ കവിയൂർ
13 01 2026
(കാനഡ, ടൊറൻ്റോ)
Comments