അമ്മേ ഭഗവതി ശരണം ശരണംതവ തൃപാദം ശരണം ശരണം

[[പല്ലവി:]
അമ്മേ ഭഗവതി ശരണം ശരണം
തവ തൃപാദം ശരണം ശരണം

[ചരണം 1] (x2)
ഓംങ്കാര നാദസ്വരൂപിണി ശങ്കരി
ഓർമ്മയേകും ഭയനാശിനി കൃപാകരി
സപ്തസ്വരങ്ങൾക്കും അധിപേ സരസ്വതി
സാരസത്തിൽ വാഴും അംബികേ നമോസ്തുതേ

[പല്ലവി:]
അമ്മേ ഭഗവതി ശരണം ശരണം
തവ തൃപാദം ശരം ശരം

[ചരണം 2] (x2)
ചിത്രലത മാലയിൽ മുകുളിത കാന്തി
കണ്ഠസുഗന്ധി മാധവീ മധുരി
പ്രകാശമധുരം നയനങ്ങളിൽ വിരിക്കും
ദുരിതഹാരിണി ഭക്തഹൃദയശാന്തി

[ചരണം 3] (x2)
ഗാനമധുരത്തിൽ സകലവും വിസ്മരിക്കു
വിദ്യാദായിനി ദയാമയി
നയനശോഭയിൽ പ്രഭാശാലിനി
കാവ്യവത്സലീ ഭക്തവരധാരിണി

[പല്ലവി:]
അമ്മേ ഭഗവതി ശരണം ശരണം
തവ തൃപാദം ശരണം ശരണം

[ചരണം 4] (x2)
ഹൃദയകുളിരിൽ പുണ്യം വിതറുന്നവളെ
പരിപൂർണശാന്തി താരാവതി
സുന്ദരിസുന്ദരിയിൽ നിറവേറിയ
ഭക്തജനമനത്തിൽ മിടിക്കുന്നീശ്വരിയെ

[പല്ലവി:]
അമ്മേ ഭഗവതി ശരണം ശരണം
തവ തൃപാദം ശരണം ശരണം


ജീ ആർ കവിയൂർ 
24 01 2026
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “