രാവുറങ്ങി, നിലാവു മയഞ്ഞില്ല”(ഗസൽ)
രാവുറങ്ങി, നിലാവു മയഞ്ഞില്ല”(ഗസൽ)
രാവുറങ്ങി, നിലാവു മയങ്ങിയില്ല
എന്റെ ഉള്ളിലെ ദുഃഖം മാത്രം മയയായില്ല
നിന്‍ മിഴിയാകെ നിറഞ്ഞ കണ്ണീര്‍
വിരഹത്തിന്റെ കനല്‍ പോലും മയങ്ങിയില്ല
കാത്തിരിപ്പിന്‍ നിറം മങ്ങിപ്പോയ രാത്രികള്‍
ഹൃദയത്തില്‍ നെയ്ത കിനാവ് മയപ്പെട്ടില്ല
കടല്‍ അലറി കരയോട് ചേരുമ്പോഴും
തിരമാലകളിലെ വേദന മയപ്പെട്ടില്ല
പറഞ്ഞ വാക്കുകള്‍ കാറ്റിലലിഞ്ഞു പോയി
പറയാതെ വച്ച സത്യം മയപ്പെട്ടില്ല
കാലം എല്ലാം മായ്ച്ചു പോകുമെന്നാലും
ഓര്‍മ്മകളില്‍ ഒളിഞ്ഞ വേദന മയപ്പെട്ടില്ല
കവിതയുമായി പക്ഷേ ഈ കവി ഹൃദയം മാത്രം മയപ്പെട്ടില്ല
ജി.ആർ. കവിയൂർ
25 01 2026
(കാനഡ, ടൊറന്റോ)
Comments