സ്നേഹഗീതം( ഗാനം)
സ്നേഹഗീതം( ഗാനം)
ആ ആ ആ ആ
ആഹാ ഹ ഹ ഹ
നിലാവ് ജാലകപാളിയിൽ വന്നു
മനസ്സിൽ നീ മാത്രമായിരുന്നു
നിഴലില്ലാതെ നോക്കും സുഖം
മലർ മണം വന്നു മൃദുലമായ്
മുത്തമിട്ടകലുമ്പോൾ അറിയാതെ
ഹൃദയം നിന്നിൽ ലയിച്ചുപോയി
(X2)
നിലാവ് ജാലകപാളിയിൽ വന്നു
മനസ്സിൽ നീ മാത്രമായിരുന്നു
ഏകാന്തതയുടെ അപാരതയിൽ
എഴുതാത്ത വരികൾ ഉള്ളിലായ്
മധുരനോവ് പകരും നേരം
മറന്നു നിന്നു ഞാൻ എന്നെ തന്നെ
മഴമുത്തുകൾ തൊട്ടപ്പോൾ അറിഞ്ഞില്ല
(X2)
നിലാവ് ജാലകപാളിയിൽ വന്നു
മനസ്സിൽ നീ മാത്രമായിരുന്നു
നിശബ്ദ രാത്രി നെഞ്ചിലൊഴുകി
ശ്വാസങ്ങൾ പോലും നിന്റെ പേരായ്
കണ്ണിമ ചിമ്മും ഓരോ നിമിഷം
സ്വപ്നങ്ങൾ തീരും കൈവശമായി
കാലം പോലും നിന്നെ തേടി
(X2)
നിലാവ് ജാലകപാളിയിൽ വന്നു
മനസ്സിൽ നീ മാത്രമായിരുന്നു
പുലരിയിൽ പിറന്നൊരു വെളിച്ചം
എൻ വഴികളൊക്കെയും നീയായ്
വാക്കുകളില്ലാത്ത സ്നേഹഗീതം
ഹൃദയം പാടും മൗനരാഗം
എന്നുമെൻ ജീവൻ നീ മാത്രമായിരുന്നു
(X2)
നിലാവ് ജാലകപാളിയിൽ വന്നു
മനസ്സിൽ നീ മാത്രമായിരുന്നു
ആ ആ ആ ആ
ആഹാ ഹ ഹ ഹ
ജീ ആർ കവിയൂർ
07 01 2026
(കാനഡ, ടൊറൻ്റോ)
Comments