ഒരു പുഞ്ചിരി പൂവിനായി (വിരഹ ഗാനം)
ഒരു പുഞ്ചിരി പൂവിനായി (വിരഹ ഗാനം)
ഇന്നുമെൻ്റെ നെഞ്ചിനുള്ളിൽ മിടിക്കുന്നു ഒരു ഇടയ്ക്ക
നിനക്കായി കാത്തിരിപ്പിൻ നാദമായി ഞാൻ നിൽക്കുന്നു
ആ… ആ… ആ…
ഓ… ഓ… ഓ…
വിശുദ്ധമാണ്, തീവ്രമാണ് നിന്നോട്
പറയാതെ പോയ മധുരനോവിന്റെ
തനിയാവർത്തനം പോലെ എഴുതി
അന്തർവേദനയോടെ പാടി തീർക്കുന്നു
ഇന്നുമെൻ്റെ നെഞ്ചിനുള്ളിൽ മിടിക്കുന്നു ഒരു ഇടക്ക
നിനക്കായി കാത്തിരിപ്പിൻ നാദമായി ഞാൻ നിൽക്കുന്നു
ഇനി ശിഷ്ടജീവിത പഥത്തിലും
മുള്ളും പൂവും നിറഞ്ഞ സഞ്ചാരങ്ങൾ
ഇനിയെങ്കിലും അറിഞ്ഞു നീ
ഒരു പുഞ്ചിരിപ്പൂവ് സമ്മാനമായി തരുമോ
നെഞ്ചിലെ ചൂട് ആറുമ്പോൾ ചൂടാനാണ്
ചുടുചുംബനം വേണ്ട, എങ്കിലും കണ്ണേ
ഇല്ല ഈ ജന്മത്തിൽ — ഇല്ലെങ്കിലും ഇനി
വരും ജന്മം വരെ കാത്തിരിക്കാം നിനക്കായ്
ഇന്നുമെൻ്റെ നെഞ്ചിനുള്ളിൽ മിടിക്കുന്നു ഒരു ഇടയ്ക്ക
നിനക്കായി കാത്തിരിപ്പിൻ നാദമായി ഞാൻ നിൽക്കുന്നു
ജീ ആർ കവിയൂർ
16 01 2026
( കാനഡ , ടൊറൻ്റോ)
Comments