കവിയൂർ ആറാട്ട് കഴിഞ്ഞു
കവിയൂർ ആറാട്ട് കഴിഞ്ഞു
തൃക്കവിയൂർ വാഴും
തൃക്കണ്ണൻ ഭഗവാൻ്റെ
തിരുനാമം ജപിക്ക മനമേ
ശരണം ശരണം ഭഗവാനേ
അനഘനാം ഭഗവാൻ
ആനന്ദത്തിൽ ആറാടി
ആറാട്ട് കഴിഞ്ഞു
ആനയും വാദ്യവും
ആരവമൊഴിഞ്ഞു (x2)
തൃക്കവിയൂർ വാഴും
തൃക്കണ്ണൻ ഭഗവാൻ്റെ
തിരുനാമം ജപിക്ക മനമേ
ശരണം ശരണം ഭഗവാനേ
ശാന്തി പെയ്യുന്ന രാവിൽ
ശുഭ ദീപം തെളിഞ്ഞു
വില്വദലം ചൂടി നിന്നു
വിശ്വനാഥൻ കൃപചൊരിഞ്ഞു (x2)
തൃക്കവിയൂർ വാഴും
തൃക്കണ്ണൻ ഭഗവാൻ്റെ
തിരുനാമം ജപിക്ക മനമേ
ശരണം ശരണം ഭഗവാനേ
കൈലാസം പോലെ കവിയൂരും തിളങ്ങി
കൈത്തിരി വെളിച്ചം വഴികളിലൊഴുകി
ഭക്തർ ഹൃദയം നാദമായി
ശ്രീ ശങ്കര ഭഗവാൻ മുന്നിൽ തെളിഞ്ഞു (x2)
തൃക്കവിയൂർ വാഴും
തൃക്കണ്ണൻ ഭഗവാൻ്റെ
തിരുനാമം ജപിക്ക മനമേ
ശരണം ശരണം ഭഗവാനേ
ജീ ആർ കവിയൂർ
12 01 2026
(കാനഡ, ടൊറൻ്റോ)
Comments