“മഴവില്ലിന്റെ സ്വരം"
“മഴവില്ലിന്റെ സ്വരം"
മഴവില്ല് സൂര്യകിരണമേറ്റ് മുന്നിൽ മറഞ്ഞു
കാറ്റ് ചെറുമേഘങ്ങളെ തൂക്കി കളിക്കുന്നു
പൂക്കളുടെ നിറങ്ങൾ പാതകളിൽ വീണു
വൃക്ഷങ്ങളുടെ ഇലകൾ സാന്ദ്ര നിഴലുകൾ പകർന്നു
നക്ഷത്രങ്ങൾ മങ്ങുമ്പോൾ സ്വപ്നങ്ങൾ വിളിക്കുന്നു
പാതിരാവിൽ ശാന്ത ചിന്തകൾ മുഴങ്ങുന്നു
നദിയുടെ താളത്തിൽ സംഗീതം ഒഴുകുന്നു
പുലർവിളക്ക് ഓരോ കിനാവിനെയും തെളിയിക്കുന്നു
ചെറുപക്ഷികളുടെ ചിറകുകൾ വായുവിൽ വിടർത്തുന്നു
മൺമറഞ്ഞ സുഗന്ധങ്ങൾ ഹൃദയം ഉണർത്തുന്നു
പ്രകൃതിയുടെ മൃദുല സ്പർശം ശാന്തി പകരുന്നു
ജീവിതത്തിന്റെ വർത്തമാനത്തിൽ മഴവില്ലിന്റെ സ്വരം കേൾക്കുന്നു
ജീ ആർ കവിയൂർ
12 01 2026
(കാനഡ, ടൊറൻ്റോ)
Comments