ഹരേ മധുസൂദനാ മുരാരേ കണ്ണാ( കീർത്തനം)
ഹരേ മധുസൂദനാ മുരാരേ കണ്ണാ( കീർത്തനം)
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
അറിയാതെ ഞാൻ ചെയ്ത
അപരാധങ്ങളൊക്കെ പൊറുക്കേണമേ
അവസാന കാലത്ത് മുക്തിയേ നൽകുന്ന
അവിടുന്നല്ലോ ദയാപരൻ ഭഗവാനേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
അകതാരിൽ ഹൃദയപത്മത്തിൽ
അവിടുത്തേക്കായി അർച്ചനകൾ
അക്ഷരപൂവാൽ അർപ്പിക്കുന്നേൻ
ആനന്ദദായകാ കരുണാവാരിധേ ഭഗവാനേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
കാലചക്രം ചുറ്റി ചുറ്റി
ക്ലാന്തനായ് ഞാൻ വഴിതെറ്റി
നാമസ്മരണ നൗകയായി
കാത്തു രക്ഷിച്ചോരനാഥനേ
കണ്ണുനീരിൻ ഉപ്പുരസവും
കൃഷ്ണകൃപയിൽ അമൃതമായി
നീ വിളിച്ചാൽ ഓടിവരുമെൻ
ഗോപാലാ, ഗിരിധാരനേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
അവൽക്കിഴിയാൽ അങ്ങ്
അകറ്റിയില്ലേ ദുരിതം പണ്ട്
ആത്മബന്ധത്താൽ സുധാമയമാം
അവിടുത്തെ സഹപാഠീ, ഭഗവാനേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
ജീ ആർ കവിയൂർ
29 01 2026
(കാനഡ , ടൊറൻ്റോ)
First version
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
അറിയാതെ ഞാൻ ചെയ്ത
അപരാധങ്ങളൊക്കെ പൊറുക്ക
അവസാന കാലത്ത് മുക്തിയേ നൽകുന്നു
അവിടുന്നല്ലോ ദയാപരൻ ഭഗവാനേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
അകതാരിൽ ഹൃദയപത്മത്തിൽ
അവിടുത്തേക്കായി അർച്ചനകൾ
അക്ഷര പൂവാൽ അർപ്പിക്കുന്നേൻ
ആനന്ദദായകാ കരുണാവാരിധേ ഭഗവാനേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
അവൽക്കിഴിയാൽ അങ്ങ്
അകറ്റിയില്ലേ ദുരിതം പണ്ട്
ആത്മബന്ധത്താൽ സുധാമയമാം
അവിടുത്തെ സഹപാഠിക്ക് ഭഗവാനേ
ഹരേ മധുസൂദനാ മുരാരേ കണ്ണാ
ഹന്ത ഭാഗ്യം തിരുദർശനം, ഹരേ
ജീ ആർ കവിയൂർ
29 01 2026
(കാനഡ , ടൊറൻ്റോ)

Comments