ഗുൽമോഹർ നിഴൽ ( വിരഹ ഗാനം )

ഗുൽമോഹർ നിഴൽ ( വിരഹ ഗാനം )



എന്നിട്ടും നീ അറിയാതെ പോയല്ലോ  
കാലമേ ഇതോ നിൻ്റെ കാവ്യ നീതി (x2)

ഇന്നു നിന്നെ കണ്ടപ്പോൾ  
നീ അറിയാതെ പോയല്ലോ  
കാലം വല്ലാതെ മായിച്ചൊരു  
കാവ്യനീതി എന്തു പറയാൻ (x2)

എന്നിട്ടും നീ അറിയാതെ പോയല്ലോ  
കാലമേ ഇതോ നിൻ്റെ കാവ്യ നീതി 

ആ പഴയ ഗുൽമോഹർ നിഴലിൽ  
നാം കഴിച്ചുകൂട്ടിയ സ്നേഹസ്മൃതികൾ  
ചിരികളിലും കണ്ണീരിലുമായി  
ഓർമ്മകൾ പൂവായ് വിരിയുന്നുയിന്നും (x2)

എന്നിട്ടും നീ അറിയാതെ പോയല്ലോ  
കാലമേ ഇതോ നിൻ്റെ കാവ്യ നീതി 

ജീവിതത്തിൻ ലക്ഷ്യം തേടി  
ഒരു പ്രഭാതം ഞാൻ യാത്രയായി  
എന്നാൽ എന്റെ ഹൃദയം കവിതയായി  
എന്നും നിന്നോർമ്മകൾ പേറി (x2)

എന്നിട്ടും നീ അറിയാതെ പോയല്ലോ  
കാലമേ ഇതോ നിൻ്റെ കാവ്യ നീതി 

വരികളുടെ വർണത്തിൽ നീ അറിയാതെ  
എന്റെ കണ്ണിൽ കണ്ണീരാകുമ്പോൾ  
വർഷങ്ങൾക്കപ്പുറം നാം കണ്ടുമുട്ടിയെങ്കിലും  
ലോകവും നീയും അറിയാതെ പോയല്ലോ (x2)

എന്നിട്ടും നീ അറിയാതെ പോയല്ലോ  
കാലമേ ഇതോ നിൻ്റെ കാവ്യ നീതി (x2)


ജീ ആർ കവിയൂർ 
13 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “